കോട്ടയത്തെ നാടൻ പന്തുകളത്തിന്റെ ഊറ്റവും കടലിനു കുറുകെ കപ്പലോട്ടുന്നതിന്റെ ചങ്കൂറ്റവും ഒന്നിച്ചനുഭവിക്കണോ? പ്രിയപ്പെട്ട വായനക്കാരേ, അങ്ങനെയെങ്കിൽ നിങ്ങൾ നങ്കുരബാലനെ പരിചയപ്പെട്ടേ പറ്റു. ഗോവിന്ദന്റെ ഭാഷയിൽ നിങ്ങൾക്ക് മഴമേഘങ്ങളും കടലാഴങ്ങളും കണ്ടെത്താൻ കഴിയും. അതിൽനിന്ന് മൺവാസനയും ഉപ്പുരുചിയും ഒരുപോലെ ഖനനം ചെയ്യാൻ കഴിയും. ഗോവിന്ദൻ വ്യക്തിജീവിതത്തിൽ മാത്രമല്ല കഥനജീവിതത്തിലും കപ്പിത്താനാകുന്നു. - ബിപിൻ ചന്ദ്രൻ കടൽ നീലിമ പേനയിൽ നിറച്ചാണ് നാവികനായ ഗോവിന്ദൻ എഴുതുന്നത്. സ്വസ്ഥമായ ജീവിതത്തിൽ നിന്നു നോട്ടിക്കൽ മൈലുകൾ അകലെ സമുദായനത്തിന്റെ തുരുത്തിൽപ്പെട്ടുപോയ ഏകാന്തതയും അന്യതാബോധ�... See more
കോട്ടയത്തെ നാടൻ പന്തുകളത്തിന്റെ ഊറ്റവും കടലിനു കുറുകെ കപ്പലോട്ടുന്നതിന്റെ ചങ്കൂറ്റവും ഒന്നിച്ചനുഭവിക്കണോ? പ്രിയപ്പെട്ട വായനക്കാരേ, അങ്ങനെയെങ്കിൽ നിങ്ങൾ നങ്കുരബാലനെ പരിചയപ്പെട്ടേ പറ്റു. ഗോവിന്ദന്റെ ഭാഷയിൽ നിങ്ങൾക്ക് മഴമേഘങ്ങളും കടലാഴങ്ങളും കണ്ടെത്താൻ കഴിയും. അതിൽനിന്ന് മൺവാസനയും ഉപ്പുരുചിയും ഒരുപോലെ ഖനനം ചെയ്യാൻ കഴിയും. ഗോവിന്ദൻ വ്യക്തിജീവിതത്തിൽ മാത്രമല്ല കഥനജീവിതത്തിലും കപ്പിത്താനാകുന്നു. - ബിപിൻ ചന്ദ്രൻ കടൽ നീലിമ പേനയിൽ നിറച്ചാണ് നാവികനായ ഗോവിന്ദൻ എഴുതുന്നത്. സ്വസ്ഥമായ ജീവിതത്തിൽ നിന്നു നോട്ടിക്കൽ മൈലുകൾ അകലെ സമുദായനത്തിന്റെ തുരുത്തിൽപ്പെട്ടുപോയ ഏകാന്തതയും അന്യതാബോധവുമാണ് ഗോവിന്ദന്റെ കഥകളുടെ കാതൽ. ഭൂഖണ്ഡങ്ങളിലൂടെ പരന്നുകിടക്കുന്ന വിശാലമായ പ്രമേയ പരിസരത്തിലൂടെ സഞ്ചരിച്ച് മനുഷ്യന്റെ ആദിമ ചേതനകളിൽ നങ്കൂരമിട്ട് കിതക്കുന്ന കപ്പലാണ് ഈ സമാഹാരം. ഉള്ളടക്കത്തിന്റെ അസാധാരണത്വം കൊണ്ടും, ക്രാഫ്റ്റിന്റെ അപൂർവ്വത കൊണ്ടും വായനക്കാരനു മുന്നിൽ നവീനമായ ഒരു അനുഭവലോകം സൃഷ്ടിക്കുന്ന കഥാസമാഹാരം. - വിവേക് ചന്ദ്രൻ