മലയാള കവിതയും മലയാള സിനിമയെക്കുറിച്ചുള്ള സ്വപ്നവും എന്റെ അമ്മയുടെ വാത്സല്യവും എന്നെ തിരിച്ചു വിളിച്ചു. അമൃതിന്റെ അമ്മ അവരുടെ വളരെ പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു: ''വീട്ടിലെത്തിയാല്‍ അമ്മയോട് എന്റെ സ്നേഹത്തെപ്പറ്റി പറയുക.'' ഞാന്‍ അമൃത്കൗറിനോട് വിടപറഞ്ഞിട്ട് നാലു പതിറ്റാണ്ടുകള്‍ കഴിഞ്ഞിരിക്കുന്നു. നീയിപ്പോള്‍ എവിടെയാണ് കുട്ടീ? അമ്പതു വയസിനോടടുത്ത നീ ഇപ്പോള്‍ അമ്മൂമ്മയായി കഴിഞ്ഞിരിക്കാം. മധ്യപ്രദേശിലോ പഞ്ചാബിലോ ഉള്ള ഒരു ഗ്രാമത്തിലോ നഗരത്തിലോ നീയും നിന്റെ അമ്മയെപ്പോലെ ഒരു ലോറി ഡ്രൈവറുടെ ഭാര്യയായി ജീവിക്കുകയാണോ? എവിടെയാണെങ്കിലും നിന്റെ കണ്ണുകളിലെ നക്ഷത്രദീപ്തിയില്‍ എന്റെ വാത്സല്യത�... See more
മലയാള കവിതയും മലയാള സിനിമയെക്കുറിച്ചുള്ള സ്വപ്നവും എന്റെ അമ്മയുടെ വാത്സല്യവും എന്നെ തിരിച്ചു വിളിച്ചു. അമൃതിന്റെ അമ്മ അവരുടെ വളരെ പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു: ''വീട്ടിലെത്തിയാല്‍ അമ്മയോട് എന്റെ സ്നേഹത്തെപ്പറ്റി പറയുക.'' ഞാന്‍ അമൃത്കൗറിനോട് വിടപറഞ്ഞിട്ട് നാലു പതിറ്റാണ്ടുകള്‍ കഴിഞ്ഞിരിക്കുന്നു. നീയിപ്പോള്‍ എവിടെയാണ് കുട്ടീ? അമ്പതു വയസിനോടടുത്ത നീ ഇപ്പോള്‍ അമ്മൂമ്മയായി കഴിഞ്ഞിരിക്കാം. മധ്യപ്രദേശിലോ പഞ്ചാബിലോ ഉള്ള ഒരു ഗ്രാമത്തിലോ നഗരത്തിലോ നീയും നിന്റെ അമ്മയെപ്പോലെ ഒരു ലോറി ഡ്രൈവറുടെ ഭാര്യയായി ജീവിക്കുകയാണോ? എവിടെയാണെങ്കിലും നിന്റെ കണ്ണുകളിലെ നക്ഷത്രദീപ്തിയില്‍ എന്റെ വാത്സല്യത്തിന്റെ കിരണങ്ങളുമുണ്ട്. ലിപിയില്ലാത്ത വിശ്വഭാഷയുടെ പ്രകാശം. മനുഷ്യമനസില്‍ നന്മയുടെ പ്രകാശം ചൊരിയുന്ന അനുഭവക്കുറിപ്പുകള്‍. മലയാളത്തിന്റെ പ്രിയപ്പെട്ട ശ്രീകുമാരന്‍ തമ്പിയുടെ ജീവിതസഞ്ചാരം.