യാഥാർത്ഥ്യവും ഭാവനയും ഇടകലർന്ന ഒരു സ്വപ്നസന്നിഭമായ ലോകത്തിൽ സഞ്ചരിച്ച കഥാകാരിയായിരുന്നു മാധവിക്കുട്ടി. സ്നേഹത്തിന്റെ വ്യത്യസ്തമുഖങ്ങളും സ്ത്രീപുരുഷ ബന്ധത്തിന്റെ പുതിയ നിർവ്വചനങ്ങളുമാണ് അവർ തന്റെ രചനകളിലൂടെ വരച്ചുകാട്ടിയത്. കൗമാരത്തിൽ തനിക്ക് നഷ്ടപ്പെട്ടുപോയ പ്രണയം തേടി മധുരയിലെത്തുന്ന ഡോക്ടർ സുഭദ്രയുടെ കഥയാണ് നഷ്ടപ്പെട്ട നീലാംബരി പറയുന്നത്. മധുര വിട്ട് മദ്രാസിൽ പഠിച്ചപ്പോഴും പിന്നീട് ഭർത്താവിനൊപ്പം കോഴിക്കോട്ട് ജീവിച്ചപ്പോഴും മധുര മറക്കാനാവാത്ത ഓർമ്മയായി സുഭദ്രയുടെ മനസ്സിൽ തങ്ങിനിന്നിരുന്നു. മുല്ലയും പിച്ചകവും ജമന്തിയും മണക്കുന്ന തെരുവുകളിൽ, മധുരമീനാക്ഷി ക്ഷേത്ര�... See more
യാഥാർത്ഥ്യവും ഭാവനയും ഇടകലർന്ന ഒരു സ്വപ്നസന്നിഭമായ ലോകത്തിൽ സഞ്ചരിച്ച കഥാകാരിയായിരുന്നു മാധവിക്കുട്ടി. സ്നേഹത്തിന്റെ വ്യത്യസ്തമുഖങ്ങളും സ്ത്രീപുരുഷ ബന്ധത്തിന്റെ പുതിയ നിർവ്വചനങ്ങളുമാണ് അവർ തന്റെ രചനകളിലൂടെ വരച്ചുകാട്ടിയത്. കൗമാരത്തിൽ തനിക്ക് നഷ്ടപ്പെട്ടുപോയ പ്രണയം തേടി മധുരയിലെത്തുന്ന ഡോക്ടർ സുഭദ്രയുടെ കഥയാണ് നഷ്ടപ്പെട്ട നീലാംബരി പറയുന്നത്. മധുര വിട്ട് മദ്രാസിൽ പഠിച്ചപ്പോഴും പിന്നീട് ഭർത്താവിനൊപ്പം കോഴിക്കോട്ട് ജീവിച്ചപ്പോഴും മധുര മറക്കാനാവാത്ത ഓർമ്മയായി സുഭദ്രയുടെ മനസ്സിൽ തങ്ങിനിന്നിരുന്നു. മുല്ലയും പിച്ചകവും ജമന്തിയും മണക്കുന്ന തെരുവുകളിൽ, മധുരമീനാക്ഷി ക്ഷേത്രത്തിന്റെ തണുത്ത അകത്തളങ്ങളിൽ സുഭദ്ര അന്വേഷിച്ചത് നഷ്ടപ്പെട്ട നീലാംബരിയെ മാത്രമല്ല, സ്വന്തം സ്വത്വത്തെ തന്നെയായിരുന്നു. മുഖമില്ലാത്ത കപ്പിത്താൻ, നഗ്നശരീരങ്ങൾ, മീനാക്ഷിയമ്മയുടെ മരണം, ശസ്ത്രക്രിയ, ജീനിയസിന്റെ ഭാര്യ, അന്ത്യകൂദാശ, പുതിയ ടിവി സെറ്റ്, സഹൃദയർ, ചന്ദനച്ചിത, അവശിഷ്ടങ്ങൾ, റോസിക്കുട്ടി, എന്നെന്നും താര തുടങ്ങി പതിമൂന്ന് കഥകളാണ് ഈ ചെറുകഥാസമാഹാരത്തിലുള്ളത്.