"നമ്മുടെ മനസിന്റെ അടിത്തട്ടിൽ ഉറഞ്ഞു കിടക്കുന്ന ചില ആദിമ സ്വപ്നങ്ങളും ഭീതികളുമുണ്ട്. എപ്പോൾ ഏതു വിധത്തിലാണ് അവ ഉയർത്തെഴുനേറ്റു വരികയെന്ന് പറയാനേ കഴിയുകയില്ല. പിന്നെ അത് സത്യമാണോ മിഥ്യയാണോ ജീവിതമാണോ സ്വപ്നമാണോ എന്ന് തിരിച്ചറിയാനും കഴിയില്ല. ദേവൻ എന്ന കഥാപാത്രത്തിന്റെ ഭൗതികവും മാനസികവുമായ ഭ്രാമാത്മകയാത്രകൾക്കൊപ്പം സഞ്ചരിച്ച് ഈ അതിയാഥാർഥ്യത്തെ നമുക്ക് മുന്നിൽ വരച്ചിട്ടുകയാണ് സപ്തപർണി എന്ന നോവലിലൂടെ നീതു ചെയ്യുന്നത്. കഥാപാത്രസൃഷ്ടി കൊണ്ടും കഥാസന്ദർഭങ്ങൾ കൊണ്ടും താൻ പറയാൻ ആഗ്രഹിക്കുന്ന വിഷയത്തെ മനോഹരമായി അവതരിപ്പിക്കുന്നതിൽ നീതു വിജയിച്ചിരിക്കുന്നു. വായനക്കാരുടെ ഉള്ളിൽ ഒരേപ�... See more
"നമ്മുടെ മനസിന്റെ അടിത്തട്ടിൽ ഉറഞ്ഞു കിടക്കുന്ന ചില ആദിമ സ്വപ്നങ്ങളും ഭീതികളുമുണ്ട്. എപ്പോൾ ഏതു വിധത്തിലാണ് അവ ഉയർത്തെഴുനേറ്റു വരികയെന്ന് പറയാനേ കഴിയുകയില്ല. പിന്നെ അത് സത്യമാണോ മിഥ്യയാണോ ജീവിതമാണോ സ്വപ്നമാണോ എന്ന് തിരിച്ചറിയാനും കഴിയില്ല. ദേവൻ എന്ന കഥാപാത്രത്തിന്റെ ഭൗതികവും മാനസികവുമായ ഭ്രാമാത്മകയാത്രകൾക്കൊപ്പം സഞ്ചരിച്ച് ഈ അതിയാഥാർഥ്യത്തെ നമുക്ക് മുന്നിൽ വരച്ചിട്ടുകയാണ് സപ്തപർണി എന്ന നോവലിലൂടെ നീതു ചെയ്യുന്നത്. കഥാപാത്രസൃഷ്ടി കൊണ്ടും കഥാസന്ദർഭങ്ങൾ കൊണ്ടും താൻ പറയാൻ ആഗ്രഹിക്കുന്ന വിഷയത്തെ മനോഹരമായി അവതരിപ്പിക്കുന്നതിൽ നീതു വിജയിച്ചിരിക്കുന്നു. വായനക്കാരുടെ ഉള്ളിൽ ഒരേപോലെ ആകാംക്ഷയും കൗതുകവും ജനിപ്പിക്കുന്ന നോവൽ." - ബെന്യാമിൻ