എഴുത്തുകാരി രാജലക്ഷ്മിയെക്കുറിച്ചുള്ള മികച്ച പഠനഗ്രന്ഥമാണിത്. ശിശിരം പോലെ കണ്ണീർ പൊഴിക്കുകയും ഗ്രീഷ്മം പോലെ കത്തി ജ്വലിക്കുകയും ചെയ്യുന്ന സ്ത്രീപ്രത്യഭിജ്ഞയാണ് രാജലക്ഷ്മിയിൽ കുടികൊണ്ടിരുന്നത്. സ്ത്രീ മനസിന്റെ നിഗൂഢതകളിലേക്കു കടന്നു ചെല്ലാൻ അനല്പമായ കഴിവ് അവർക്കുണ്ടായിരുന്നു. വനിതാവിമോചനത്തിന്റെ മുദ്രാവാക്യം മുഴക്കാതെ സ്ത്രീസ്വാതന്ത്യമെന്ന ആശയത്തിന് അവർ പ്രചാരം നൽകി. ചൂഷണം ചെയ്യപ്പെട്ട ഷ്ട്രീയുടെ വേദനകളെയും പ്രതിഷേധങ്ങളെയും വാക്കുകളിലും മനോവികാരങ്ങളിലും അവതരിപ്പിച്ചു. രാജലക്ഷ്മി മലയാള സാഹിത്യ ചരിത്രത്തിലെ അടിച്ചമർത്തപ്പെട്ട സ്ത്രീവർഗ്ഗത്തിന്റെ പ്രതീകമായി മാറി. Ltd