ആചാരങ്ങളെയും കീഴ്വഴക്കങ്ങളേയും അരക്കിട്ടുറപ്പിക്കുകയല്ല പഠന ലക്ഷ്യമെന്നറിഞ്ഞ്, തച്ചുശാസ്ത്രത്തിന്റെ അളവുകോലുകളേയും വൈദ്യ പ്രയോഗത്തിന്റെ ജൈവ-രാസ പ്രവർത്തനങ്ങളെയും ആധുനിക ജീവിത പരസരത്തിൽ വച്ച് ചർച്ച ചെയ്യുമ്പോഴാണ് ഫോക്ലോർ ഗവേഷണം സാർഥകമാവുക! അത്തരം ഒരു ഉദ്യമമാണ് ശ്രീ. പ്രമോദ് ഇരുമ്പുഴി ഇവിടെ നിർവഹിച്ചിട്ടുളളത്. മരുന്നും മന്ത്രവും മിശ്രണം ചെയ്തിട്ടുള്ള നമ്മുടെ പാരമ്പര്യ നാട്ടുവൈദ്യത്തെ കഴിയുന്നിടത്തോളം തിരസ്കരണിക്ക് വെളിയിലെത്തിക്കുവാനും ഒരു വൈജ്ഞാനിക ശാഖയായി അവതരിപ്പിക്കുവാനും നിഗൂഢവത്ക്കരണത്തിൽ നിന്ന് ഒഴിച്ചു നിറുത്താനും അയാൾക്കാവുന്നുമുണ്ട് എന്ന കാര്യം പ്രസ്താവ�... See more
ആചാരങ്ങളെയും കീഴ്വഴക്കങ്ങളേയും അരക്കിട്ടുറപ്പിക്കുകയല്ല പഠന ലക്ഷ്യമെന്നറിഞ്ഞ്, തച്ചുശാസ്ത്രത്തിന്റെ അളവുകോലുകളേയും വൈദ്യ പ്രയോഗത്തിന്റെ ജൈവ-രാസ പ്രവർത്തനങ്ങളെയും ആധുനിക ജീവിത പരസരത്തിൽ വച്ച് ചർച്ച ചെയ്യുമ്പോഴാണ് ഫോക്ലോർ ഗവേഷണം സാർഥകമാവുക! അത്തരം ഒരു ഉദ്യമമാണ് ശ്രീ. പ്രമോദ് ഇരുമ്പുഴി ഇവിടെ നിർവഹിച്ചിട്ടുളളത്. മരുന്നും മന്ത്രവും മിശ്രണം ചെയ്തിട്ടുള്ള നമ്മുടെ പാരമ്പര്യ നാട്ടുവൈദ്യത്തെ കഴിയുന്നിടത്തോളം തിരസ്കരണിക്ക് വെളിയിലെത്തിക്കുവാനും ഒരു വൈജ്ഞാനിക ശാഖയായി അവതരിപ്പിക്കുവാനും നിഗൂഢവത്ക്കരണത്തിൽ നിന്ന് ഒഴിച്ചു നിറുത്താനും അയാൾക്കാവുന്നുമുണ്ട് എന്ന കാര്യം പ്രസ്താവ്യമാണ്. അവതാരിക: ഡോ.എൽ. തോമസ്കുട്ടി Ltd