അഡ്വ. തോമസ് സെബാസ്റ്റിയന് നാല് യുവാക്കള്‍ ഒരേദിവസം രാത്രിയില്‍ തങ്ങളുടെ മുറികളില്‍ വച്ച് ഫോറന്‍സിക് ഡിപ്പാര്‍ട്ട്മെന്റിനുപോലും തിരിച്ചറിയാന്‍ സാധിക്കാത്ത രീതിയില്‍ മരണത്തിന് കീഴടങ്ങുന്നു. യുവാക്കള്‍ക്ക് എന്താണ് സംഭവിച്ചിരിക്കുക? ആത്മഹത്യയാണോ? അതോ കൊലപാതകമോ? ആത്മഹത്യകളെങ്കില്‍ പരസ്പരം യാതൊരു ബന്ധവുമില്ലാത്ത നാലുപേര്‍ എന്തിന് ഒരേ ദിവസം ഒരേ വിഷം കഴിച്ച് ആത്മഹത്യ ചെയ്യണം? ഫോറെന്‍സിക് ഡിപ്പാര്‍ട്ടുമെന്റിന് പോലും തിരിച്ചറിയാന്‍ സാധിക്കാത്ത വിഷം സാധാരണക്കാരായ ചെറുപ്പക്കാര്‍ക്ക് എങ്ങനെ ലഭ്യമായി? കൊലപാതകങ്ങളാണെങ്കില്‍ അതിനു പിന്നിലെ കാരണമെന്ത്? യുവാക്കളുടെ ശരീരത്തില്‍ എങ്ങന�... See more
അഡ്വ. തോമസ് സെബാസ്റ്റിയന് നാല് യുവാക്കള്‍ ഒരേദിവസം രാത്രിയില്‍ തങ്ങളുടെ മുറികളില്‍ വച്ച് ഫോറന്‍സിക് ഡിപ്പാര്‍ട്ട്മെന്റിനുപോലും തിരിച്ചറിയാന്‍ സാധിക്കാത്ത രീതിയില്‍ മരണത്തിന് കീഴടങ്ങുന്നു. യുവാക്കള്‍ക്ക് എന്താണ് സംഭവിച്ചിരിക്കുക? ആത്മഹത്യയാണോ? അതോ കൊലപാതകമോ? ആത്മഹത്യകളെങ്കില്‍ പരസ്പരം യാതൊരു ബന്ധവുമില്ലാത്ത നാലുപേര്‍ എന്തിന് ഒരേ ദിവസം ഒരേ വിഷം കഴിച്ച് ആത്മഹത്യ ചെയ്യണം? ഫോറെന്‍സിക് ഡിപ്പാര്‍ട്ടുമെന്റിന് പോലും തിരിച്ചറിയാന്‍ സാധിക്കാത്ത വിഷം സാധാരണക്കാരായ ചെറുപ്പക്കാര്‍ക്ക് എങ്ങനെ ലഭ്യമായി? കൊലപാതകങ്ങളാണെങ്കില്‍ അതിനു പിന്നിലെ കാരണമെന്ത്? യുവാക്കളുടെ ശരീരത്തില്‍ എങ്ങനെ ആ വിഷമെത്തി? ഇങ്ങനെ നാല് മരണങ്ങള് മുന്നോട്ടുവയ്ക്കുന്ന ഒട്ടനവധി ചോദ്യങ്ങള്‍. അതിന്റെ ഉത്തരങ്ങള്‍ തേടിയുള്ള കുറ്റാന്വേഷകരുടെ അനുമാനങ്ങളിലൂടെയും അപഗ്രഥനങ്ങളിലൂടെയും കുരുക്കഴിയുന്ന നോവല്‍. Ltd