സൂഫിയായും അഘോരിയായും ഹിമാലയ സാനുക്കളിലൂടെ ആത്മാംശം തേടിയലഞ്ഞ നൂറുല്‍ മുനീറുൽ പുർണ്ണാനന്ദയുടെ യാത്ര തുടരുകയാണ്. സധൈര്യമായ തുറന്നുപറച്ചിലുകളിലുടെ വായനക്കാരുടെ നെഞ്ചിടിപ്പ് കൂട്ടുന്ന ഒരു മുസ്ലിം സത്യാന്വേഷിയുടെ കഥ. ഇതുവരെ അനുഭവിച്ചറിഞ്ഞിട്ടില്ലാത്ത ആരത്മശാന്തിയോടെയല്ലാതെ ഈ പുസ്തകം നിങ്ങള്‍ക്ക് വായിച്ചു തീർക്കാന്‍ സാധിക്കില്ല. 📜 ഒരു സാധാരണ മുസ്ലിം കുടുംബത്തിൽ ജനിച്ച്, തൻ്റെ സമൃദ്ധമായ ബാല്യവും കൗമാരവും കോഴിക്കോടിന്റെ ഗ്രാമീണ നന്മകൾക്കൊപ്പം ആഘോഷിച്ച്, വളർന്ന് വലുതായ മുനീർ എന്ന യുവാവ് ഒരു സുപ്രഭാതത്തിൽ കാശിയിലെ ശ്മശാനഘാട്ടിലെത്തി നഗ്ന സന്യാസിയായി മാറിയ അസാമാന്യ ജീവിതയാത്ര�... See more
സൂഫിയായും അഘോരിയായും ഹിമാലയ സാനുക്കളിലൂടെ ആത്മാംശം തേടിയലഞ്ഞ നൂറുല്‍ മുനീറുൽ പുർണ്ണാനന്ദയുടെ യാത്ര തുടരുകയാണ്. സധൈര്യമായ തുറന്നുപറച്ചിലുകളിലുടെ വായനക്കാരുടെ നെഞ്ചിടിപ്പ് കൂട്ടുന്ന ഒരു മുസ്ലിം സത്യാന്വേഷിയുടെ കഥ. ഇതുവരെ അനുഭവിച്ചറിഞ്ഞിട്ടില്ലാത്ത ആരത്മശാന്തിയോടെയല്ലാതെ ഈ പുസ്തകം നിങ്ങള്‍ക്ക് വായിച്ചു തീർക്കാന്‍ സാധിക്കില്ല. 📜 ഒരു സാധാരണ മുസ്ലിം കുടുംബത്തിൽ ജനിച്ച്, തൻ്റെ സമൃദ്ധമായ ബാല്യവും കൗമാരവും കോഴിക്കോടിന്റെ ഗ്രാമീണ നന്മകൾക്കൊപ്പം ആഘോഷിച്ച്, വളർന്ന് വലുതായ മുനീർ എന്ന യുവാവ് ഒരു സുപ്രഭാതത്തിൽ കാശിയിലെ ശ്മശാനഘാട്ടിലെത്തി നഗ്ന സന്യാസിയായി മാറിയ അസാമാന്യ ജീവിതയാത്രയുടെ കഥ. ദൈവത്തിന്റെ പൊരുൾ അന്വേഷിച്ച് ഇറങ്ങുന്നവൻ അജ്മീറിലും, വേളാങ്കണ്ണിയിലും, ബുദ്ധഗയയിലും, അമൃ തസറിലുമെല്ലാം പല ജന്മങ്ങൾ ജീവിച്ചുതീർക്കുവാൻ വിധിക്കപ്പെടുന്നു. Ltd