പുഴയ്ക്കും ചിലത് പറയാനുണ്ട് #കഥകൾ #രശ്മി ജി.എസ്. ******************************************************************************************************** പുഴയ്ക്കും ചിലത് പറയാനുണ്ട് എന്ന ഈ കൃതി പുതിയ ഒരു എഴുത്തുകാരിയുടേതല്ല, തഴക്കവും പഴക്കവും വന്ന പക്വമതിയായ ഒരു സാഹിത്യകാരി സഹൃദയർക്കു നൽകിയ സ്നേഹസമ്മാനമാണ് എന്നാണ് എൻ്റെ അഭിപ്രായം. ചെറുകഥാ സാഹിത്യോദ്യാനത്തിൽ നറുമണം പരത്തി നിൽക്കുന്ന മുല്ലപ്പൂക്കളാണ് രശ്മിയുടെ കഥകൾ. ഗ്രന്ഥകാരി തന്നെ പറഞ്ഞതുപോലെ സ്ഥലങ്ങളും തലമുറകളും താണ്ടി കഥകൾ പകർന്നു നൽകിയ കണ്ണമ്പുഴ കഥാകാരിയുടെ സർഗ്ഗപ്രതിഭയെ വീണ്ടും ഉത്തേജിപ്പിച്ചുകൊണ്ട് ഒഴുകിക്കൊണ്ടിരിക്കട്ടെ. നമുക്ക് കാത്തിരിക്കാം ക്ഷമയോടെ. . ബി. സോമശേഖര വാര്യർ Ltd