ശ്രീ എം തിരുവനന്തപുരം ജില്ലയില്‍ ജനിച്ച മുംതാസ് അലി ശ്രീ എം ആദ്ധ്യാത്മിക മാര്‍ഗ്ഗദര്‍ശിയും സാമൂഹിക പരിഷ്കര്‍ത്താവും വിദ്യാഭ്യാസവിചക്ഷണനുമാണ്, സത് സങ് ഫൗണ്ടേഷന്റെ തലവനും. 2011-ല്‍, അദ്ദേഹം തന്റെ ഓര്‍മ്മക്കുറിപ്പായ Apprenticed to a Himalayan Master: A Yogi's Autobiography എന്ന പുസ്തകം രചിച്ചു. പുറത്തു വന്നയുടന്‍ ബസ്റ്റ് സെല്ലറായി മാറി അത്. The Journey Continues എന്ന രണ്ടാമത്തെ പുസ്തകം അതിന്റെ തുടര്‍ച്ചയായിരുന്നു. ദര്‍ശനം, യോഗം, ഭാരതീയ മിസ്റ്റിസിസം എന്നീ വിഷയങ്ങളോടു ബന്ധപ്പെട്ട വേറെ നിരവധി പുസ്തകങ്ങള്‍ കൂടിയുണ്ട് ശ്രീ എമ്മിന്റേതായി. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍, അദ്ദേഹം ഏറ്റെടുത്ത ദൗത്യത്തിന്റെ ഫലമെന്നോണം നിരവധി ബദല്‍ സ്കൂളുകള്‍, ആളുക... See more
ശ്രീ എം തിരുവനന്തപുരം ജില്ലയില്‍ ജനിച്ച മുംതാസ് അലി ശ്രീ എം ആദ്ധ്യാത്മിക മാര്‍ഗ്ഗദര്‍ശിയും സാമൂഹിക പരിഷ്കര്‍ത്താവും വിദ്യാഭ്യാസവിചക്ഷണനുമാണ്, സത് സങ് ഫൗണ്ടേഷന്റെ തലവനും. 2011-ല്‍, അദ്ദേഹം തന്റെ ഓര്‍മ്മക്കുറിപ്പായ Apprenticed to a Himalayan Master: A Yogi's Autobiography എന്ന പുസ്തകം രചിച്ചു. പുറത്തു വന്നയുടന്‍ ബസ്റ്റ് സെല്ലറായി മാറി അത്. The Journey Continues എന്ന രണ്ടാമത്തെ പുസ്തകം അതിന്റെ തുടര്‍ച്ചയായിരുന്നു. ദര്‍ശനം, യോഗം, ഭാരതീയ മിസ്റ്റിസിസം എന്നീ വിഷയങ്ങളോടു ബന്ധപ്പെട്ട വേറെ നിരവധി പുസ്തകങ്ങള്‍ കൂടിയുണ്ട് ശ്രീ എമ്മിന്റേതായി. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍, അദ്ദേഹം ഏറ്റെടുത്ത ദൗത്യത്തിന്റെ ഫലമെന്നോണം നിരവധി ബദല്‍ സ്കൂളുകള്‍, ആളുകള്‍ക്ക് സമഗ്രവും സന്പൂര്‍ണ്ണവുമായ ചികിത്സകളിലൂടെ ചെലവു കുറഞ്ഞ ആരോഗ്യപരിചരണം നല്കുന്ന സത് സങ് സ്വാസ്ഥ്യകേന്ദ്ര, മതസൗഹാര്‍ദ്ദത്തിന്റെ വളര്‍ച്ചയ്ക്ക് ഉതകുന്ന മാനവ ഏകതാമിഷന്‍, സര്വ്വധര്മ്മകേന്ദ്ര എന്നീ സംരംഭങ്ങള്‍ ആവിര്‍ഭവിച്ചു. ഇത് അദ്ദേഹത്തിന്റെ ആദ്യ നോവലാണ്.