📚 Kommakkayam ( കൊമ്മക്കയം : നിസാർ ഇൽത്തുമിഷ് ) പത്തും പതിനഞ്ചും ദിവസങ്ങളോളം പഴക്കമുള്ള മൃതദേഹങ്ങളെ നെഞ്ചോട് ചേർത്ത്, അനുകമ്പയോടെ, ആദരവോടെ ഈ ലോകത്ത്നിന്നും അന്തിമോപചാരങ്ങളോടെ യാത്രയാക്കിയവരുടെ കഥകളാണിത്. പണത്തിന്റെയും പ്രശസ്തിയുടെയും ധാരാളിത്തമില്ലാത്ത പച്ചയായ മനുഷ്യരുടെ അനുഭവക്കുറിപ്പുകള്‍ 📣 കൊമ്മക്കയം വായിച്ചവർ കരഞ്ഞുകൊണ്ടല്ലാതെ എന്നെ വിളിച്ചിട്ടില്ല. ഇത് ഭാവനയല്ല. ഓരോ ദുരന്തങ്ങൾ വരുമ്പോഴും മാലാഖമാരെ പോലെ ഓടിയെത്തുന്ന ഒരു കൂട്ടം യുവാക്കളുടെ കഥയാണ്. ആവശ്യം കഴിയുമ്പോൾ വലിച്ചെറിയപ്പെടുന്ന കറിവേപ്പില പോലെയുള്ള കുറേ മനുഷ്യരുടെ ജീവിത കഥ 📜 ഒരു സാധാരണ മുസ്ലിം കുടുംബത്തിൽ ജനിച്ച്, തൻ്റെ... See more
📚 Kommakkayam ( കൊമ്മക്കയം : നിസാർ ഇൽത്തുമിഷ് ) പത്തും പതിനഞ്ചും ദിവസങ്ങളോളം പഴക്കമുള്ള മൃതദേഹങ്ങളെ നെഞ്ചോട് ചേർത്ത്, അനുകമ്പയോടെ, ആദരവോടെ ഈ ലോകത്ത്നിന്നും അന്തിമോപചാരങ്ങളോടെ യാത്രയാക്കിയവരുടെ കഥകളാണിത്. പണത്തിന്റെയും പ്രശസ്തിയുടെയും ധാരാളിത്തമില്ലാത്ത പച്ചയായ മനുഷ്യരുടെ അനുഭവക്കുറിപ്പുകള്‍ 📣 കൊമ്മക്കയം വായിച്ചവർ കരഞ്ഞുകൊണ്ടല്ലാതെ എന്നെ വിളിച്ചിട്ടില്ല. ഇത് ഭാവനയല്ല. ഓരോ ദുരന്തങ്ങൾ വരുമ്പോഴും മാലാഖമാരെ പോലെ ഓടിയെത്തുന്ന ഒരു കൂട്ടം യുവാക്കളുടെ കഥയാണ്. ആവശ്യം കഴിയുമ്പോൾ വലിച്ചെറിയപ്പെടുന്ന കറിവേപ്പില പോലെയുള്ള കുറേ മനുഷ്യരുടെ ജീവിത കഥ 📜 ഒരു സാധാരണ മുസ്ലിം കുടുംബത്തിൽ ജനിച്ച്, തൻ്റെ സമൃദ്ധമായ ബാല്യവും കൗമാരവും കോഴിക്കോടിന്റെ ഗ്രാമീണ നന്മകൾക്കൊപ്പം ആഘോഷിച്ച്, വളർന്ന് വലുതായ മുനീർ എന്ന യുവാവ് ഒരു സുപ്രഭാതത്തിൽ കാശിയിലെ ശ്മശാനഘാട്ടിലെത്തി നഗ്ന സന്യാസിയായി മാറിയ അസാമാന്യ ജീവിതയാത്രയുടെ കഥ. ദൈവത്തിന്റെ പൊരുൾ അന്വേഷിച്ച് ഇറങ്ങുന്നവൻ അജ്മീറിലും, വേളാങ്കണ്ണിയിലും, ബുദ്ധഗയയിലും, അമൃ തസറിലുമെല്ലാം പല ജന്മങ്ങൾ ജീവിച്ചുതീർക്കുവാൻ വിധിക്കപ്പെടുന്നു.