നമ്മുടെ രാഗദ്വേഷങ്ങളുടെയും ആതങ്കാഹ്ലാദങ്ങളുടെയും ഉദ്വേഗങ്ങളുടെയും ഉത്കണ്ഠകളുടെയുമെല്ലാം വേലിയേറ്റവും ഇറക്കവും ഈ പാട്ടിന്റെ പാലാഴിക്കരയില്‍നിന്ന് നമുക്കു കാണാം. -ഒ.എന്‍.വി. കുറുപ്പ് ശ്രീകുമാരന്‍ തമ്പിയുടെ പാട്ടുകള്‍ നാം നിത്യേന കേള്‍ക്കാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകള്‍ പലതായി. ഇന്നിവ ‘പാടിപ്പതിഞ്ഞ പാട്ടുകളാ’ണ്. ഓണത്തിനും തിരുവാതിരയ്ക്കും മറ്റും എങ്ങോനിന്നോടിവരുംപോലെ നാട്ടുതൊടികളില്‍ പ്രത്യക്ഷപ്പെടുന്ന മുക്കുറ്റിയും തുമ്പയും മറ്റും നമ്മുടെ ഗ്രാമസംസ്കൃതിയുടെതന്നെ ചിഹ്നങ്ങളായി മനസ്സില്‍ തിളങ്ങിനില്ക്കുന്നു. ഓര്മ്മയില്നിന്നവ നമ്മുടെ പാട്ടുകളിലേക്കും കവിതകളിലേക്�... See more
നമ്മുടെ രാഗദ്വേഷങ്ങളുടെയും ആതങ്കാഹ്ലാദങ്ങളുടെയും ഉദ്വേഗങ്ങളുടെയും ഉത്കണ്ഠകളുടെയുമെല്ലാം വേലിയേറ്റവും ഇറക്കവും ഈ പാട്ടിന്റെ പാലാഴിക്കരയില്‍നിന്ന് നമുക്കു കാണാം. -ഒ.എന്‍.വി. കുറുപ്പ് ശ്രീകുമാരന്‍ തമ്പിയുടെ പാട്ടുകള്‍ നാം നിത്യേന കേള്‍ക്കാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകള്‍ പലതായി. ഇന്നിവ ‘പാടിപ്പതിഞ്ഞ പാട്ടുകളാ’ണ്. ഓണത്തിനും തിരുവാതിരയ്ക്കും മറ്റും എങ്ങോനിന്നോടിവരുംപോലെ നാട്ടുതൊടികളില്‍ പ്രത്യക്ഷപ്പെടുന്ന മുക്കുറ്റിയും തുമ്പയും മറ്റും നമ്മുടെ ഗ്രാമസംസ്കൃതിയുടെതന്നെ ചിഹ്നങ്ങളായി മനസ്സില്‍ തിളങ്ങിനില്ക്കുന്നു. ഓര്മ്മയില്നിന്നവ നമ്മുടെ പാട്ടുകളിലേക്കും കവിതകളിലേക്കും ബിംബങ്ങളായി ഏറെ ചാരുതയോടെ പുനര്‍ജ്ജനിക്കുന്നു. ക്ഷണികജന്മങ്ങളായ ഈ പൂക്കള്‍ നമ്മുടെ സംസ്കൃതിയുടെ ശാശ്വതചിഹ്നങ്ങളായി മാറുന്നു. -ഗിരീഷ് പുത്തഞ്ചേരി മലയാളിയുള്ള കാലത്തോളം പാടുന്ന അനശ്വരഗാനങ്ങള്‍ Ltd