നിങ്ങൾ അസാധാരണമായി എന്തെങ്കിലും ചെയ്യാൻ തുടങ്ങിയാൽ നിങ്ങളുടെ വിചാരമാതൃക അതായത് നിങ്ങളുടെ ധാരണ അത് ഉടൻ തന്നെ തടയാൻ ശ്രമിക്കും. നിങ്ങൾക്ക് വിജയിക്കണമെങ്കിൽ മുന്നോട്ട് പോകേണ്ടിയിരിക്കുന്നു. നിങ്ങളുടെ ധാരണകൾ, ഭയത്തിന്റെയും, ഉത്കണ്ഠയുടെയും, ആശങ്കകളുടെയും, ആത്മവിശ്വാസമില്ലായ്മയുടെയും, ആത്മനിന്ദയുടെയും മുഖംമൂടിയണിഞ്ഞ് വന്ന് നിങ്ങളുടെ പ്രയാണത്തിന് വിലങ്ങുതടിയാകാം. അത് നിങ്ങളെ തടവറയിലാക്കി നിങ്ങളുടെ സ്വപ്നങ്ങളെയും ആഗ്രഹങ്ങളെയും കെടുത്തിക്കളയും. നിങ്ങളുടെ ജീവിതം മാറണമെങ്കിൽ നിങ്ങളുടെ ധാരണകളെ മാറ്റേണ്ടതുണ്ട്. ആ മാറ്റം അത്ര എളുപ്പമല്ല. എന്നാൽ അത് ഫലപ്രദവും ആ മാറ്റങ്ങൾ സ്ഥായിയുമായി... See more
നിങ്ങൾ അസാധാരണമായി എന്തെങ്കിലും ചെയ്യാൻ തുടങ്ങിയാൽ നിങ്ങളുടെ വിചാരമാതൃക അതായത് നിങ്ങളുടെ ധാരണ അത് ഉടൻ തന്നെ തടയാൻ ശ്രമിക്കും. നിങ്ങൾക്ക് വിജയിക്കണമെങ്കിൽ മുന്നോട്ട് പോകേണ്ടിയിരിക്കുന്നു. നിങ്ങളുടെ ധാരണകൾ, ഭയത്തിന്റെയും, ഉത്കണ്ഠയുടെയും, ആശങ്കകളുടെയും, ആത്മവിശ്വാസമില്ലായ്മയുടെയും, ആത്മനിന്ദയുടെയും മുഖംമൂടിയണിഞ്ഞ് വന്ന് നിങ്ങളുടെ പ്രയാണത്തിന് വിലങ്ങുതടിയാകാം. അത് നിങ്ങളെ തടവറയിലാക്കി നിങ്ങളുടെ സ്വപ്നങ്ങളെയും ആഗ്രഹങ്ങളെയും കെടുത്തിക്കളയും. നിങ്ങളുടെ ജീവിതം മാറണമെങ്കിൽ നിങ്ങളുടെ ധാരണകളെ മാറ്റേണ്ടതുണ്ട്. ആ മാറ്റം അത്ര എളുപ്പമല്ല. എന്നാൽ അത് ഫലപ്രദവും ആ മാറ്റങ്ങൾ സ്ഥായിയുമായിരിക്കും. അതിനുള്ള വിശദമായ വഴികളിലൂടെ ബോബ് പ്രോക്ടർ നിങ്ങളെ കൂട്ടികൊണ്ടുപോകും. ഈ പുസ്തകത്തിൽ അദ്ദേഹത്തിന്റെ പതിറ്റാണ്ടുകൾ നീണ്ട പഠനവും അതിന്റെ പ്രയോഗവും വിശകലനം ചെയ്യുന്നു. . എന്താണ് ധാരണകൾ എന്ന് വിവരിക്കുകയും അവ നമ്മുടെ ഓരോ ചലനങ്ങളെയും സ്വാധീനിക്കുന്നതെങ്ങനെയെന്നും വിശദമാക്കുന്നു. നിങ്ങളുടെ ധാരണകളെ എങ്ങനെ തിരിച്ചറിയാമെന്ന് പഠിപ്പിക്കുന്നു. . ഒരു ധാരണാ മാറ്റം സ്വയം സാധ്യമാകുന്നതെങ്ങനെയെന്ന് കാണിച്ചുതരുന്നു. • ധാരണാമാറ്റത്തിലൂടെ നിങ്ങളുടെ സമ്പത്തിനെയും ആരോഗ്യത്തെയും ജീവിതശൈലിയെതന്നെയും അടിമുടി മാറ്റാൻ സഹായിക്കുന്നു. നിങ്ങളെ സഹായിക്കാത്ത ധാരണകളെ മാറ്റി നിങ്ങൾ ആഗ്രഹിക്കുന്ന ഒരു ജീവിതം നിങ്ങൾക്ക് പ്രദാനം ചെയ്യുന്ന ഒരു പുതിയ ധാരണയെ പ്രതിഷ്ഠിക്കുവാൻ നിങ്ങളെ സഹായിക്കുന്നു. വിജയം നേടണമെങ്കിൽ അത്യദ്ധ്വാനവും നീണ്ട കാത്തിരിപ്പും ആവശ്യമാണെന്ന പൗരാണിക സങ്കല്പത്തെ ബോബ് മാറ്റിയെഴുതുന്നു. കാരണം നിങ്ങളുടെ ധാരണകളിൽ മാറ്റമുണ്ടാകാത്തിടത്തോളം നിങ്ങളുടെ കഠിനാദ്ധ്വാനവും നീണ്ട ജോലിസമയവുമൊന്നും നിങ്ങളുടെ വിജയത്തിന് ഹേതുവാകുന്നില്ല. ഒരിക്കൽ നിങ്ങൾക്ക് ബോബ് പ്രോക്ടറുടെ ഈ ധാരണാമാറ്റ പ്രക്രിയയിലൂടെ കടന്നുപോകാൻ അവസരം ലഭിച്ചാൽ നിങ്ങൾ സ്വയം ഒരു നവീനമായ ശക്തിയ്ക്കും സാധ്യതയ്ക്കും ദിശാബോധത്തിനും വിധേയനാകുന്നു.