ഡാരിയസ് ഫോറോക്സ് ഒരു സംരംഭകനും ബ്ലോഗറും പോഡ്കാസ്റ്ററുമാണ്. 2015 മുതല്‍, ജീവിതം, വ്യാപാരമേഖല, ഉത്പാദനക്ഷമത തുടങ്ങിയവയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ചിന്തകള്‍ അദ്ദേഹം ബ്ലോഗിലൂടെ പങ്കുവെക്കുന്നു. ഇതുവരെ, നാല് ദശലക്ഷത്തിലധികം പേര് അദ്ദേഹത്തിന്റെ ലേഖനങ്ങള്‍ വായിച്ചിട്ടുണ്ട്. 2010-ല്‍ മാര്‍ക്കറ്റിംഗില്‍ ബിരുദാനന്തരബിരുദം പൂര്‍ത്തിയാക്കുന്നതിനൊപ്പം തന്നെ, അച്ഛനുമായിച്ചേര്ന്ന് ലോന്‍ഡ്രി സാങ്കേതികവിദ്യാ സ്ഥാപനമായ ‘വാര്ട്ടെക്സ്’ ആരംഭിച്ചു. ‘ദി ഡാരിയസ് ഫോറോക്സ് ഷോ’ എന്ന തന്റെ പരിപാടിക്കായി, റയാന് ഹോളിഡേ, റോബര്‍ട്ട് സട്ടണ്‍, ജിമ്മി സോണി തുടങ്ങി ഒരുപാട് ചിന്തകരെ അദ്ദേഹം അഭിമുഖം ചെയ്തിട... See more
ഡാരിയസ് ഫോറോക്സ് ഒരു സംരംഭകനും ബ്ലോഗറും പോഡ്കാസ്റ്ററുമാണ്. 2015 മുതല്‍, ജീവിതം, വ്യാപാരമേഖല, ഉത്പാദനക്ഷമത തുടങ്ങിയവയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ചിന്തകള്‍ അദ്ദേഹം ബ്ലോഗിലൂടെ പങ്കുവെക്കുന്നു. ഇതുവരെ, നാല് ദശലക്ഷത്തിലധികം പേര് അദ്ദേഹത്തിന്റെ ലേഖനങ്ങള്‍ വായിച്ചിട്ടുണ്ട്. 2010-ല്‍ മാര്‍ക്കറ്റിംഗില്‍ ബിരുദാനന്തരബിരുദം പൂര്‍ത്തിയാക്കുന്നതിനൊപ്പം തന്നെ, അച്ഛനുമായിച്ചേര്ന്ന് ലോന്‍ഡ്രി സാങ്കേതികവിദ്യാ സ്ഥാപനമായ ‘വാര്ട്ടെക്സ്’ ആരംഭിച്ചു. ‘ദി ഡാരിയസ് ഫോറോക്സ് ഷോ’ എന്ന തന്റെ പരിപാടിക്കായി, റയാന് ഹോളിഡേ, റോബര്‍ട്ട് സട്ടണ്‍, ജിമ്മി സോണി തുടങ്ങി ഒരുപാട് ചിന്തകരെ അദ്ദേഹം അഭിമുഖം ചെയ്തിട്ടുണ്ട്. പ്രസിദ്ധീകരിക്കപ്പെടുന്ന അദ്ദേഹത്തിന്റെ മൂന്നാമത്തെ പുസ്തകമാണിത്. മറ്റു പുസ്തകങ്ങള്‍: വിന് യുവര്‍ ഇന്നര്‍ ബാറ്റില്‍സ്: ഡിഫീറ്റ് ദി എനിമി വിത്തിന് ആന്‍ഡ് ലിവ് വിത് പര്‍പ്പസ് തിങ്ക് സ്ട്രെയിറ്റ്: ചേഞ്ച് യുവര്‍ തോട്ട്സ്, ചേഞ്ച് യുവര്‍ ലൈഫ്