37 വർഷം അമേരിക്കൻ നേവിയിൽ സൈനികോദ്യോഗസ്ഥനായിരുന്നു അഡ്മിറൽ വില്യം എഛ്. മക്റാവെൻ. ദീർഘകാലത്തെ തന്റെ അനുഭവങ്ങളിൽ നിന്ന് സ്വാംശീകരിച്ചതും, ജീവിതത്തെ മാറ്റിത്തീർക്കുവാൻ സഹായിക്കുന്നതുമായ 10 തത്വങ്ങളെക്കുറിച്ച് 2014ൽ അദ്ദേഹം ഒരു പ്രസംഗം നടത്തിയിരുന്നു. ഒരു കോടിയിലേറെ ആളുകൾ കാണുകയും വൈറൽ ആകുകയും ചെയ്ത ഈ വിഡിയോ പ്രസംഗം ഇപ്പോൾ പ്രചോദനാത്മകമായ പുസ്തക രൂപത്തിൽ ഇറങ്ങിയിരിക്കുകയാണ്. മെയ്ക് യുവർ ബെഡ് എന്ന പുസ്തകം അമേരിക്കയെ ഒന്നാകെ വശീകരിച്ചു കഴിഞ്ഞു. യു.എസ് നേവിയിലെ തന്റെ ഉദ്യോഗത്തിനിടയിലും, ജീവിതമാകെയും നേരിടേണ്ടി വന്ന വെല്ലുവിളികളെ തരണം ചെയ്യുവാൻ ഈ 10 അടിസ്ഥാന തത്വങ്ങൾ എങ്ങനെ സഹായകമായി എന്ന്... See more
37 വർഷം അമേരിക്കൻ നേവിയിൽ സൈനികോദ്യോഗസ്ഥനായിരുന്നു അഡ്മിറൽ വില്യം എഛ്. മക്റാവെൻ. ദീർഘകാലത്തെ തന്റെ അനുഭവങ്ങളിൽ നിന്ന് സ്വാംശീകരിച്ചതും, ജീവിതത്തെ മാറ്റിത്തീർക്കുവാൻ സഹായിക്കുന്നതുമായ 10 തത്വങ്ങളെക്കുറിച്ച് 2014ൽ അദ്ദേഹം ഒരു പ്രസംഗം നടത്തിയിരുന്നു. ഒരു കോടിയിലേറെ ആളുകൾ കാണുകയും വൈറൽ ആകുകയും ചെയ്ത ഈ വിഡിയോ പ്രസംഗം ഇപ്പോൾ പ്രചോദനാത്മകമായ പുസ്തക രൂപത്തിൽ ഇറങ്ങിയിരിക്കുകയാണ്. മെയ്ക് യുവർ ബെഡ് എന്ന പുസ്തകം അമേരിക്കയെ ഒന്നാകെ വശീകരിച്ചു കഴിഞ്ഞു. യു.എസ് നേവിയിലെ തന്റെ ഉദ്യോഗത്തിനിടയിലും, ജീവിതമാകെയും നേരിടേണ്ടി വന്ന വെല്ലുവിളികളെ തരണം ചെയ്യുവാൻ ഈ 10 അടിസ്ഥാന തത്വങ്ങൾ എങ്ങനെ സഹായകമായി എന്ന് അദ്ദേഹം തന്റെ പ്രസംഗത്തിൽ വിശദീകരിച്ചു: സ്വന്തം ജീവിതവും, ലോകം തന്നെയും മാറ്റിത്തീർക്കുവാനും കൂടുതൽ മികച്ചതാക്കുവാനും ഈ അടിസ്ഥാന തത്വങ്ങൾ ഏതൊരാൾക്കും എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് അഡ്മിറൽ മക്റാവെൻ ഈ പുസ്തകത്തിൽ വിശദീകരിക്കുന്നുണ്ട്. അങ്ങേയറ്റം വിനയപൂർവ്വവും പ്രത്യാശാനിർഭരവുമായി അവതരിപ്പിക്കപ്പെട്ട കാലാതീതവും ലളിതവുമായ ഈ പുസ്തകം സാർവ്വത്രികവുമായ അറിവും പ്രായോഗിക ഉപദേശങ്ങളും പ്രോത്സാഹന വാക്കുകളും നിറഞ്ഞതാകുന്നു. ഇരുൾ നിറഞ്ഞ ജീവിത സാഗചര്യങ്ങളിൽപ്പോലും കൂടുതൽ നേട്ടങ്ങളിലേയ്ക്കെത്തുവാൻ വായനക്കാരെ പ്രചോദിപ്പിക്കുന്നുണ്ട് 'മെയ്ക് യുവർ ബെഡ് '