മരണാസന്നനായ ഒരു വൃദ്ധ വൈദികന് തന്റെ കൊച്ചച്ചനെ ഒരു രഹസ്യദൗത്യം ഏല്‍പ്പിക്കുന്നു. അതിനായി അദ്ദേഹം ഹൈറേഞ്ചിലെ മലമ്പ്രദേശത്തെങ്ങോ ഉള്ളൊരു കുഴിമാടം തേടി പുറപ്പെടുന്നു. അച്ഛന് ആ ഗ്രാമപ്രദേശത്തേക്ക് സ്ഥലമാറ്റം കിട്ടിയതുകൊണ്ടാണ് അവന് അവിടുത്തെ സ്കൂളില്‍ ചേര്‍ന്നത്. ക്ലാസ്സിലെ ഗ്ലോറി എന്ന പെണ് കുട്ടിയും അവനും പെട്ടെന്ന് കൂട്ടായി. പക്ഷേ ഒരു കാര്യം അവനെ കുഴക്കി. മറ്റു കുട്ടികള്‍ ഗ്ലോറിയെ വല്ലാതെ ഭയപ്പെടുന്നു. അയാള്‍ ഒരു പുസ്തക വിദഗ്ധനാണ്. ഒരിക്കല്‍ ചിത്രശലഭങ്ങളെ ക്കുറിച്ചുള്ള നൂറ്റിനാല്‍പ്പത് കൊല്ലം പഴക്കമുള്ള ഒരു പുസ്തകം അയാള്‍ക്ക് ലഭിക്കുന്നു. കെട്ടുകഥകളിലെ ചിത്രശലഭത്തെ തിരഞ്�... See more
മരണാസന്നനായ ഒരു വൃദ്ധ വൈദികന് തന്റെ കൊച്ചച്ചനെ ഒരു രഹസ്യദൗത്യം ഏല്‍പ്പിക്കുന്നു. അതിനായി അദ്ദേഹം ഹൈറേഞ്ചിലെ മലമ്പ്രദേശത്തെങ്ങോ ഉള്ളൊരു കുഴിമാടം തേടി പുറപ്പെടുന്നു. അച്ഛന് ആ ഗ്രാമപ്രദേശത്തേക്ക് സ്ഥലമാറ്റം കിട്ടിയതുകൊണ്ടാണ് അവന് അവിടുത്തെ സ്കൂളില്‍ ചേര്‍ന്നത്. ക്ലാസ്സിലെ ഗ്ലോറി എന്ന പെണ് കുട്ടിയും അവനും പെട്ടെന്ന് കൂട്ടായി. പക്ഷേ ഒരു കാര്യം അവനെ കുഴക്കി. മറ്റു കുട്ടികള്‍ ഗ്ലോറിയെ വല്ലാതെ ഭയപ്പെടുന്നു. അയാള്‍ ഒരു പുസ്തക വിദഗ്ധനാണ്. ഒരിക്കല്‍ ചിത്രശലഭങ്ങളെ ക്കുറിച്ചുള്ള നൂറ്റിനാല്‍പ്പത് കൊല്ലം പഴക്കമുള്ള ഒരു പുസ്തകം അയാള്‍ക്ക് ലഭിക്കുന്നു. കെട്ടുകഥകളിലെ ചിത്രശലഭത്തെ തിരഞ്ഞുള്ള അയാളുടെ യാത്ര എങ്ങോട്ടാണ്? മൂന്നു നോവെല്ലകള്‍. ഭീതിയുടെ മുള്ളുകള്‍ പൊതിഞ്ഞ, രഹസ്യ ങ്ങളുടെ ഇതളുകളുള്ള മൂന്നു സ്നേഹപ്പൂക്കള്‍.