നര്‍മ്മവും ഇടയ്ക്കല്പം ആക്ഷേപഹാസ്യവും ആണ് മഴനൂലുകളുടെ വായനാസുഖത്തിന്റെ മുഖ്യരഹസ്യം. സഹപാഠികള്‍, സഹപ്രവര്‍ത്തകര്‍, കുടുംബാംഗങ്ങള്‍ ഇവരെല്ലാം കടന്നുവരുന്ന സന്ദര്‍ഭങ്ങളിലെല്ലാം ആഖ്യാനത്തില്‍ ലിബിന് കൈവിടാതെ സൂക്ഷിക്കുന്ന നര്‍മ്മം ബന്ധങ്ങള്‍ക്ക് കവചമാവുന്നു. ആരെയും മുറിവേല്‍പ്പിക്കാതെ എല്ലാത്തിനെയും നര്‍മ്മ രസികതയോടെ കാണുന്ന എഴുത്തുകാരന്റെ സമീപനത്തെ നമുക്ക് ഇഷ്ടപ്പെടാതിരിക്കാനാവില്ല. മഴനൂലിന്റെ ഭാഷ അത് ഹൃദയത്തിന്റെ ഭാഷയാണ്. ഒട്ടും കൃത്രിമത്വമില്ല. സുഹൃദ്സദസ്സുകളില്‍ സൗമ്യനായ ഒരാള്‍ വര്‍ത്താനം പറയാനിടയുളള ഭാഷ ലിബിന് സ്വന്തമാണ്. അതുകൊണ്ട് ഈ അനുഭവങ്ങളെല്ലാം എന്റെത�... See more
നര്‍മ്മവും ഇടയ്ക്കല്പം ആക്ഷേപഹാസ്യവും ആണ് മഴനൂലുകളുടെ വായനാസുഖത്തിന്റെ മുഖ്യരഹസ്യം. സഹപാഠികള്‍, സഹപ്രവര്‍ത്തകര്‍, കുടുംബാംഗങ്ങള്‍ ഇവരെല്ലാം കടന്നുവരുന്ന സന്ദര്‍ഭങ്ങളിലെല്ലാം ആഖ്യാനത്തില്‍ ലിബിന് കൈവിടാതെ സൂക്ഷിക്കുന്ന നര്‍മ്മം ബന്ധങ്ങള്‍ക്ക് കവചമാവുന്നു. ആരെയും മുറിവേല്‍പ്പിക്കാതെ എല്ലാത്തിനെയും നര്‍മ്മ രസികതയോടെ കാണുന്ന എഴുത്തുകാരന്റെ സമീപനത്തെ നമുക്ക് ഇഷ്ടപ്പെടാതിരിക്കാനാവില്ല. മഴനൂലിന്റെ ഭാഷ അത് ഹൃദയത്തിന്റെ ഭാഷയാണ്. ഒട്ടും കൃത്രിമത്വമില്ല. സുഹൃദ്സദസ്സുകളില്‍ സൗമ്യനായ ഒരാള്‍ വര്‍ത്താനം പറയാനിടയുളള ഭാഷ ലിബിന് സ്വന്തമാണ്. അതുകൊണ്ട് ഈ അനുഭവങ്ങളെല്ലാം എന്റെതുമാണെന്ന തോന്നലോടെ ആയാസരഹിതമായി വായിച്ചു പോകുന്നു.