വേണ്ടത് തെരഞ്ഞെടുക്കാനുളള ശക്തിബോധമനസ്സിനുണ്ട്; എന്ത് തന്നോട് ചെയ്യാന്‍ പറഞ്ഞുവോ, അത് ഉപബോധമനസ്സ് നിര്‍വഹിക്കുന്നു. നമ്മുടെ ഉപബോധമനസ്സില്‍ ഒളിഞ്ഞിരിക്കുന്ന അന്തര്‍ല്ലീനശക്തികള്‍ക്ക് നമ്മുടെ ജീവിതത്തെ അഭിവൃദ്ധിപ്പെടുത്താന്‍ കഴിയുമെന്ന തന്റെ സിദ്ധാന്തം,‘സ്വയം രക്ഷാമാര്‍ഗത്തിന്റെ’(self help)ഗുരുവായ’ ഡോ ജോസഫ് മര്‍ഫി ഈ പുസ്തകത്തിലൂടെവിശദീകരിക്കുന്നു. മനസ്സിന്റെ ഈ ശക്തിയെ, സവിശേഷമായും ഉപബോധമനശ്ശക്തിയെ, എങ്ങനെപരമാവധി പ്രയോജനപ്പെടുത്താമെന്നും, നമ്മുടെ ചിന്തകളേയും പ്രവൃത്തികളേയും വിജയം പ്രാപ്തമാകുന്ന രീതിയില്‍ പോസിറ്റീവ് ആയ ദിശയിലേക്ക് വഴിതിരിച്ചുവിടുന്ന രീതിയില്‍ എങ്ങനെ ക്രമീകര... See more
വേണ്ടത് തെരഞ്ഞെടുക്കാനുളള ശക്തിബോധമനസ്സിനുണ്ട്; എന്ത് തന്നോട് ചെയ്യാന്‍ പറഞ്ഞുവോ, അത് ഉപബോധമനസ്സ് നിര്‍വഹിക്കുന്നു. നമ്മുടെ ഉപബോധമനസ്സില്‍ ഒളിഞ്ഞിരിക്കുന്ന അന്തര്‍ല്ലീനശക്തികള്‍ക്ക് നമ്മുടെ ജീവിതത്തെ അഭിവൃദ്ധിപ്പെടുത്താന്‍ കഴിയുമെന്ന തന്റെ സിദ്ധാന്തം,‘സ്വയം രക്ഷാമാര്‍ഗത്തിന്റെ’(self help)ഗുരുവായ’ ഡോ ജോസഫ് മര്‍ഫി ഈ പുസ്തകത്തിലൂടെവിശദീകരിക്കുന്നു. മനസ്സിന്റെ ഈ ശക്തിയെ, സവിശേഷമായും ഉപബോധമനശ്ശക്തിയെ, എങ്ങനെപരമാവധി പ്രയോജനപ്പെടുത്താമെന്നും, നമ്മുടെ ചിന്തകളേയും പ്രവൃത്തികളേയും വിജയം പ്രാപ്തമാകുന്ന രീതിയില്‍ പോസിറ്റീവ് ആയ ദിശയിലേക്ക് വഴിതിരിച്ചുവിടുന്ന രീതിയില്‍ എങ്ങനെ ക്രമീകരിക്കാമെന്നും അദ്ദേഹം സവിസ്തരം വിവരിക്കുന്നു. നമ്മുടെ മനസ്സിന്റെ അദ്ഭുതങ്ങള്‍ സൃഷ്ടിക്കാനുളള അപാരമായ ശക്തി, നമ്മെ കൂടുതല്‍ വിജയവും സമ്പത്തും നേടാന്‍ സഹായിക്കുന്നു; അത് നമ്മുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു; കുടുംബത്തില്‍ സ്വരച്ചേര്‍ച്ച കൊണ്ടുവരുന്നു; നമ്മുടെ വൈവാഹികജീവിതം കൂടുതല്‍ മംഗളകരമാക്കുന്നു. മാത്രമല്ല, നിര്‍ണായകമായ തീരുമാനങ്ങളെടുക്കുന്നതിനുളള മൂല്യവത്തായമാര്‍ഗോപദേശവുംഅത് നമുക്ക് നല്കുന്നു.