ഒട്ടോമന്‍ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ലബനോനില്‍ ജനിച്ച് വിശ്വത്തോളം വളര്‍ന്ന കവിയും ചിത്രകാരനും കഥാകാരനും തത്ത്വചിന്തകനുമാണ് ഖലീല്‍ ജിബ്രാന്. വ്യവസ്ഥാപിതവും ജീര്‍ണ്ണിച്ചതുമായ മതത്തിനും അതിന്റെ ദുശ്ശാഠ്യങ്ങള്‍ക്കും എതിരെ ഉയര്‍ന്ന ഒരു മിസ്റ്റിക്കിന്റെ ശബ്ദമാണ് ജിബ്രാന്റേത്. പച്ചിലച്ചാര്ത്തിലേക്കു പെയ്തിറങ്ങുന്ന മഞ്ഞിന് തുള്ളിപോലെ വിശുദ്ധമായിരുന്നു ആ വാക്കുകള്‍. കാലദേശങ്ങള്‍ക്കപ്പുറവും ഉറവവറ്റാത്ത പ്രവാഹമാണ് ജിബ്രാന്. 'ജീവിതം നഗ്നമാണ്. നഗ്നമെന്നത് ഏറ്റവും സത്യസന്ധവും കുലീനവുമായ ജീവിത പ്രതീകമാണെ'ന്ന് ജിബ്രാന് ഒരിക്കല്‍ എഴുതി. പ്രവചന സ്വഭാവമുള്ള എഴുത്തുകളിലൂടെ ആ�... See more
ഒട്ടോമന്‍ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ലബനോനില്‍ ജനിച്ച് വിശ്വത്തോളം വളര്‍ന്ന കവിയും ചിത്രകാരനും കഥാകാരനും തത്ത്വചിന്തകനുമാണ് ഖലീല്‍ ജിബ്രാന്. വ്യവസ്ഥാപിതവും ജീര്‍ണ്ണിച്ചതുമായ മതത്തിനും അതിന്റെ ദുശ്ശാഠ്യങ്ങള്‍ക്കും എതിരെ ഉയര്‍ന്ന ഒരു മിസ്റ്റിക്കിന്റെ ശബ്ദമാണ് ജിബ്രാന്റേത്. പച്ചിലച്ചാര്ത്തിലേക്കു പെയ്തിറങ്ങുന്ന മഞ്ഞിന് തുള്ളിപോലെ വിശുദ്ധമായിരുന്നു ആ വാക്കുകള്‍. കാലദേശങ്ങള്‍ക്കപ്പുറവും ഉറവവറ്റാത്ത പ്രവാഹമാണ് ജിബ്രാന്. 'ജീവിതം നഗ്നമാണ്. നഗ്നമെന്നത് ഏറ്റവും സത്യസന്ധവും കുലീനവുമായ ജീവിത പ്രതീകമാണെ'ന്ന് ജിബ്രാന് ഒരിക്കല്‍ എഴുതി. പ്രവചന സ്വഭാവമുള്ള എഴുത്തുകളിലൂടെ ആധുനിക കാലത്തെ പ്രവാചകന് എന്നു വിശേഷിപ്പിക്കപ്പെടുന്ന ജിബ്രാന്റെ 60 ചെറുകഥകളുടെ സമാഹാരമാണ് ഈ കൃതിയില്‍. ഡോ. അസീസ് തരുവണ ആ മഞ്ഞുതുള്ളിയുടെ വിശുദ്ധി ഒട്ടും ചോരാതെ മൊഴിമാറ്റിയിരിക്കുന്നു.