വേട്ടക്കുട്ടിയമ്മ ജി.ആർ ഇന്ദുഗോപൻ പിഴയ്ക്കാത്ത ഉന്നമായിരുന്നു കുട്ടിയമ്മയുടെ കരുത്ത്. 'എനിക്കൊരു പേടിയുമില്ല. വെടി കൊണ്ടില്ലേൽ ഒരു പോത്തിന്റെ കൊമ്പിലിരിക്കും എന്റെ ഉയിര് എന്നെനിക്കറിയാം'. – കുട്ടിയമ്മ. വേട്ട നിരോധിച്ചു. ഇനിയൊരു വേട്ടക്കഥ ഉണ്ടാകുമോ ? കന്യാസ്്ത്രീയാകാൻ പഠിക്കുമ്പോൾ, വിധി മറയൂർ കാടുകളിലേക്ക് തിരിച്ചുവിളിച്ച് വേട്ടക്കാരിയാക്കി മാറ്റിയ കേരളത്തിലെ ഏക വനിതാശിക്കാരിയുടെ അസാമാന്യമായ ജീവിതകഥ. നീലമേഘത്തേവൻ എന്ന കൊള്ളക്കാരനെതിരെ ആദിവാസിസ്ത്രീകളെ ചേർത്ത് കുട്ടിയമ്മ നടത്തിയ നേർക്കുനേർ യുദ്ധങ്ങൾ ഇന്നും മിത്തുകളായി മറയൂർ കാടുകളിലുണ്ട്. ഏത് ഒറ്റയാന്റെ മുന്നിലും , കാടായാലു�... See more
വേട്ടക്കുട്ടിയമ്മ ജി.ആർ ഇന്ദുഗോപൻ പിഴയ്ക്കാത്ത ഉന്നമായിരുന്നു കുട്ടിയമ്മയുടെ കരുത്ത്. 'എനിക്കൊരു പേടിയുമില്ല. വെടി കൊണ്ടില്ലേൽ ഒരു പോത്തിന്റെ കൊമ്പിലിരിക്കും എന്റെ ഉയിര് എന്നെനിക്കറിയാം'. – കുട്ടിയമ്മ. വേട്ട നിരോധിച്ചു. ഇനിയൊരു വേട്ടക്കഥ ഉണ്ടാകുമോ ? കന്യാസ്്ത്രീയാകാൻ പഠിക്കുമ്പോൾ, വിധി മറയൂർ കാടുകളിലേക്ക് തിരിച്ചുവിളിച്ച് വേട്ടക്കാരിയാക്കി മാറ്റിയ കേരളത്തിലെ ഏക വനിതാശിക്കാരിയുടെ അസാമാന്യമായ ജീവിതകഥ. നീലമേഘത്തേവൻ എന്ന കൊള്ളക്കാരനെതിരെ ആദിവാസിസ്ത്രീകളെ ചേർത്ത് കുട്ടിയമ്മ നടത്തിയ നേർക്കുനേർ യുദ്ധങ്ങൾ ഇന്നും മിത്തുകളായി മറയൂർ കാടുകളിലുണ്ട്. ഏത് ഒറ്റയാന്റെ മുന്നിലും , കാടായാലും, നാടായാലും ഇച്ഛാശക്തിയുണ്ടെങ്കിൽ സ്ത്രീക്ക് ഈ ലോകത്ത് ഒന്നിനെയും പേടിക്കേണ്ടതില്ലെന്ന് കുട്ടിയമ്മയുടെ ജീവിതം തെളിയിക്കുന്നു. കുട്ടിയമ്മ സ്വന്തം ജീവിതം പറയുകയാണ്. എഴുത്തിനെ രസകരമായ, ഉദ്വേഗഭരിതമായ വായനയാക്കിമാറ്റിയ മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരനിലൂടെ.