വിചിത്ര ഭാവനകളുടെ പായ്മരം കെട്ടിയ വഞ്ചിയാണ് ഈ പുസ്തകം. തുഴഞ്ഞു നാമെത്തുന്നത്, അടിമുടി പരിക്കേറ്റവരുടെ ഒരു തുരുത്തിലാണ്. 'ഇതല്ല ജീവിതം.. ഇതല്ല ജീവിതം' എന്ന വീണ്ടു വിചാരത്തിന്റെ മിന്നലേറ്റ് നീലിച്ചുപോയ മനുഷ്യരാണവർ. നാമണഞ്ഞ ജീവിതത്തിനും, നാം തിരഞ്ഞ ജീവിതത്തിനുമിടയിലുള്ള ദീർഘനിശ്വാസത്തിന്റെ ചുടുകാറ്റ് മീതെ വീശുന്നുണ്ട്. എന്നിട്ടും, ഇരുട്ടിപ്പിഴിഞ്ഞ വെളിച്ചം എന്നൊക്കെ പറയാറുമാറ്, പ്രസാദത്തിൻ്റെ ഒരു കനൽ വായനക്കാരനെ തേടിയെത്തുന്നു. ‘പോയിന്റ് ഓഫ് നോ റിട്ടേർണി‘ലല്ല ആരുമെന്ന് സാരം. കടൽ പിൻവാങ്ങി കരയെ ഇടമാക്കുന്നതുപോലെ, ഒടുവിൽ കഥയും കഥാപാത്രങ്ങളുമൊക്കെ പിൻവാങ്ങി, അകക്കാമ്പിൽ പ്രഭയുള്ളൊര... See more
വിചിത്ര ഭാവനകളുടെ പായ്മരം കെട്ടിയ വഞ്ചിയാണ് ഈ പുസ്തകം. തുഴഞ്ഞു നാമെത്തുന്നത്, അടിമുടി പരിക്കേറ്റവരുടെ ഒരു തുരുത്തിലാണ്. 'ഇതല്ല ജീവിതം.. ഇതല്ല ജീവിതം' എന്ന വീണ്ടു വിചാരത്തിന്റെ മിന്നലേറ്റ് നീലിച്ചുപോയ മനുഷ്യരാണവർ. നാമണഞ്ഞ ജീവിതത്തിനും, നാം തിരഞ്ഞ ജീവിതത്തിനുമിടയിലുള്ള ദീർഘനിശ്വാസത്തിന്റെ ചുടുകാറ്റ് മീതെ വീശുന്നുണ്ട്. എന്നിട്ടും, ഇരുട്ടിപ്പിഴിഞ്ഞ വെളിച്ചം എന്നൊക്കെ പറയാറുമാറ്, പ്രസാദത്തിൻ്റെ ഒരു കനൽ വായനക്കാരനെ തേടിയെത്തുന്നു. ‘പോയിന്റ് ഓഫ് നോ റിട്ടേർണി‘ലല്ല ആരുമെന്ന് സാരം. കടൽ പിൻവാങ്ങി കരയെ ഇടമാക്കുന്നതുപോലെ, ഒടുവിൽ കഥയും കഥാപാത്രങ്ങളുമൊക്കെ പിൻവാങ്ങി, അകക്കാമ്പിൽ പ്രഭയുള്ളൊരു വായനക്കാരൻ മാത്രം ബാക്കിയാവുന്നു. -ബോബി ജോസ് കട്ടികാട്