അനിയന്ത്രിത അധികാരത്തിന്റെ പ്രഭാവം മിക്ക പൊലീസ് ഉദ്യോഗസ്ഥരും അനുഭവിച്ചിരുന്ന കാലമായിരുന്നു അടിയന്തരാവസ്ഥ. എന്തു ചെയ്താലും ആരും ചോദിക്കാനില്ല എന്ന അവസ്ഥ. ഒട്ടേറെ ഉദ്യോഗസ്ഥര്‍ അത് ആസ്വദിച്ചു. എന്നാല്‍ ഈ അവസ്ഥ പെട്ടെന്ന് മാറിമറിഞ്ഞു. അമിതാധികാരത്തിന്റെ പ്രയോക്താക്കള്‍ പെട്ടെന്ന് കുറ്റവാളികളായി. സംശയമോ ചോദ്യങ്ങളോ ഇല്ലാതെ എന്തു പറഞ്ഞാലും അനുസരിക്കുക എന്ന ഉപസംസ്കാരം ഉപേക്ഷിക്കപ്പെടേണ്ടതാണെന്ന ബോദ്ധ്യം ക്രമേണ നിലവില്‍വന്നു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മെച്ചപ്പെട്ട പ്രൊഫഷണലിസം ലക്ഷ്യമായിക്കണ്ട് കേരളാ പൊലീസ് മാറിക്കൊണ്ടിരിക്കുകയാണ് ഈ മാറ്റത്തെ സംബന്ധിച്ചുള്ള തന്റെ കാഴ്ചപ്പാ�... See more
അനിയന്ത്രിത അധികാരത്തിന്റെ പ്രഭാവം മിക്ക പൊലീസ് ഉദ്യോഗസ്ഥരും അനുഭവിച്ചിരുന്ന കാലമായിരുന്നു അടിയന്തരാവസ്ഥ. എന്തു ചെയ്താലും ആരും ചോദിക്കാനില്ല എന്ന അവസ്ഥ. ഒട്ടേറെ ഉദ്യോഗസ്ഥര്‍ അത് ആസ്വദിച്ചു. എന്നാല്‍ ഈ അവസ്ഥ പെട്ടെന്ന് മാറിമറിഞ്ഞു. അമിതാധികാരത്തിന്റെ പ്രയോക്താക്കള്‍ പെട്ടെന്ന് കുറ്റവാളികളായി. സംശയമോ ചോദ്യങ്ങളോ ഇല്ലാതെ എന്തു പറഞ്ഞാലും അനുസരിക്കുക എന്ന ഉപസംസ്കാരം ഉപേക്ഷിക്കപ്പെടേണ്ടതാണെന്ന ബോദ്ധ്യം ക്രമേണ നിലവില്‍വന്നു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മെച്ചപ്പെട്ട പ്രൊഫഷണലിസം ലക്ഷ്യമായിക്കണ്ട് കേരളാ പൊലീസ് മാറിക്കൊണ്ടിരിക്കുകയാണ് ഈ മാറ്റത്തെ സംബന്ധിച്ചുള്ള തന്റെ കാഴ്ചപ്പാട് അവതരിപ്പിക്കുകയാണ് കേരളത്തിലെ മുന്‍ പൊലീസ് മേധാവി (2008-2012) യും ഇപ്പോള്‍ സംസ്ഥാന സുരക്ഷാ കമ്മിഷന് അംഗവുമായ ജേക്കബ് പുന്നൂസ് ഐ പി എസ്, തന്റെ പ്രൊഫഷണല്‍ പൊലീസ് ഇന്നലെ ഇന്ന് നാളെ ഈ പുസ്തകത്തില്‍. പൊലീസ് പുനസംഘടനയെയും അതിന്റെ ആവശ്യകതയെയും സംബന്ധിച്ച് അറിവു നല്കുന്ന ഈ പുസ്തകം വലിയ തോതില്‍ സ്വീകരിക്കപ്പെടേണ്ടതാണ്.