ആശാന്റെ ചിന്താവിഷ്ടയായ സീത പ്രസിദ്ധീകൃതമായിട്ട് 2019 ല്‍ നൂറ് വര്‍ഷം തികയുന്നു. 1914 ല്‍ എഴുതാനാരംഭിച്ച കൃതി 1919-ലാണ് പൂര്‍ത്തിയാക്കിയത്. മലയാള ഖണ്ഡകാവ്യങ്ങളില്‍ ഇത്രയേറെ ചര്‍ച്ച ചെയ്യപ്പെട്ട മറ്റൊരു കൃതി ഉണ്ടാവില്ല. രാമായണത്തിലെ ഒരു കഥാസന്ദര്‍ഭത്തില്‍ നിന്നുമാണ് ചിന്താവിഷ്ടയായ സീതയുടെ ആശയം ആശാന് സ്വീകരിച്ചത്. ശ്രീരാമനാല്‍ പരിത്യജിക്കപ്പെട്ട സീതയെ വാല്മീകി അവതരിപ്പിച്ചതില്‍നിന്നും വ്യത്യസ്തമായാണ് ആശാന് അവതരിപ്പിക്കുന്നത്. വാല്മീകിരാമായണത്തില് നാം കാണുന്ന സീത തന്നെ ഉപേക്ഷിച്ച രാമനോട് പരിഭവിക്കാതെ മക്കളെ വളര്‍ത്തി വാല്മീകിയുടെ ആശ്രമത്തില്‍ കഴിയുന്നവളാണെങ്കില്‍ ആശാന്റെ സീത ര... See more
ആശാന്റെ ചിന്താവിഷ്ടയായ സീത പ്രസിദ്ധീകൃതമായിട്ട് 2019 ല്‍ നൂറ് വര്‍ഷം തികയുന്നു. 1914 ല്‍ എഴുതാനാരംഭിച്ച കൃതി 1919-ലാണ് പൂര്‍ത്തിയാക്കിയത്. മലയാള ഖണ്ഡകാവ്യങ്ങളില്‍ ഇത്രയേറെ ചര്‍ച്ച ചെയ്യപ്പെട്ട മറ്റൊരു കൃതി ഉണ്ടാവില്ല. രാമായണത്തിലെ ഒരു കഥാസന്ദര്‍ഭത്തില്‍ നിന്നുമാണ് ചിന്താവിഷ്ടയായ സീതയുടെ ആശയം ആശാന് സ്വീകരിച്ചത്. ശ്രീരാമനാല്‍ പരിത്യജിക്കപ്പെട്ട സീതയെ വാല്മീകി അവതരിപ്പിച്ചതില്‍നിന്നും വ്യത്യസ്തമായാണ് ആശാന് അവതരിപ്പിക്കുന്നത്. വാല്മീകിരാമായണത്തില് നാം കാണുന്ന സീത തന്നെ ഉപേക്ഷിച്ച രാമനോട് പരിഭവിക്കാതെ മക്കളെ വളര്‍ത്തി വാല്മീകിയുടെ ആശ്രമത്തില്‍ കഴിയുന്നവളാണെങ്കില്‍ ആശാന്റെ സീത രാമനെ, തങ്ങളുടെ ദാമ്പത്യത്തെ, രാജാധികാരത്തെ നിര്‍ദ്ദാക്ഷിണ്യം വിചാരണ ചെയ്യുന്നവളാണ്. സീതയെ കേന്ദ്രസ്ഥാനത്തു നിര്‍ത്തി രാമായണത്തെ പുനര്‍വായനയ്ക്കു വിധേയമാക്കിയ ഈ കൃതി മലയാളത്തിലെ ആദ്യത്തെ സ്ത്രീപക്ഷ കവിതയാണ്. ഭര്തൃപാദങ്ങളെ കേവലമായി പിന്തുടരുന്നവളല്ല ഈ ഖണ്ഡകാവ്യത്തിലെ സീത. സ്വന്തമായ അസ്തിത്വമുള്ളവളും അധികാരകേന്ദ്രങ്ങളെ ചോദ്യം ചെയ്യാന്‍ കെല്പുള്ളവളുമാണവള്. അതുതന്നെയാണ് ഈ കൃതിയുടെ കാലിക പ്രസക്തിയും. പില്ക്കാലത്ത് മലയാളക്കരയിലുണ്ടായ സ്ത്രീമുന്നേറ്റങ്ങളുടെ നാന്ദിയായ ചിന്താവിഷ്ടയായ സീതയുടെ നൂറാം വാര്ഷികപ്പതിപ്പിറക്കാനായതില് ഞങ്ങള്‍ക്കു സന്തോഷമുണ്ട്. ഈ കൃതിക്ക് മികച്ച ഒരു പഠനം തയ്യാറാക്കിയ ഡോ. കെ എസ് രവികുമാറിനോടുള്ള നിസ്സീമമായ സ്നേഹം ഇവിടെ കുറിയ്ക്കുന്നു.