'കരുണയുടെ നൂല്കൊണ്ട് കെട്ടിയ പുസ്തകം' എന്നു വിശേഷിപ്പിക്കപ്പെടുകയും മാനവികത ഉയര്‍ത്തിപ്പിടിച്ച് കാരുണ്യത്തി ന്റെയും സ്നേഹത്തിന്റെയും മഹാഗാഥ യായി പരിണമിക്കുകയും ചെയ്ത ഉജ്ജ്വല മായ ആഖ്യായിക. പേരുസൂചിപ്പിക്കും പോലെ പാവങ്ങളുടെ കഥയാണ് യൂഗോ പറയുന്നത്. ജീവിതസമരവും ദാരിദ്ര്യവും വ്യഭിചാരവും അധോലോകവും കുറ്റകൃത്യവും പ്രേമവും ആത്മസമര്‍പ്പണവും വിപ്ലവവു മെല്ലാം ഉള്‍ക്കൊള്ളുന്ന മഹത്തായ കൃതി. ഴാങ് വാല് ഴാങ്ങിന്റെ ജീവിതകഥ മുഖ്യേതിവൃത്തമായ പാവങ്ങള്‍ നെപ്പോളിയന്റെ കാലത്തെ ഫ്രഞ്ചുചരിത്രവും അനാവരണം ചെയ്യുന്നു. ഫന്‍തീന്‍ എന്ന യുവതി, അവളുടെ അനാഥയായ മകള്‍ കൊസത്ത്, തെനാര്‍ദിയര്‍ എന്ന കുറ്റവാള... See more
'കരുണയുടെ നൂല്കൊണ്ട് കെട്ടിയ പുസ്തകം' എന്നു വിശേഷിപ്പിക്കപ്പെടുകയും മാനവികത ഉയര്‍ത്തിപ്പിടിച്ച് കാരുണ്യത്തി ന്റെയും സ്നേഹത്തിന്റെയും മഹാഗാഥ യായി പരിണമിക്കുകയും ചെയ്ത ഉജ്ജ്വല മായ ആഖ്യായിക. പേരുസൂചിപ്പിക്കും പോലെ പാവങ്ങളുടെ കഥയാണ് യൂഗോ പറയുന്നത്. ജീവിതസമരവും ദാരിദ്ര്യവും വ്യഭിചാരവും അധോലോകവും കുറ്റകൃത്യവും പ്രേമവും ആത്മസമര്‍പ്പണവും വിപ്ലവവു മെല്ലാം ഉള്‍ക്കൊള്ളുന്ന മഹത്തായ കൃതി. ഴാങ് വാല് ഴാങ്ങിന്റെ ജീവിതകഥ മുഖ്യേതിവൃത്തമായ പാവങ്ങള്‍ നെപ്പോളിയന്റെ കാലത്തെ ഫ്രഞ്ചുചരിത്രവും അനാവരണം ചെയ്യുന്നു. ഫന്‍തീന്‍ എന്ന യുവതി, അവളുടെ അനാഥയായ മകള്‍ കൊസത്ത്, തെനാര്‍ദിയര്‍ എന്ന കുറ്റവാളി, മരിയൂസ് പൊങ്മെഴ്സി എന്ന വിപ്ലവകാരിയായ യുവാവ് തുടങ്ങി നാനാതരം മനുഷ്യരും നാനാതരം ജീവിതരംഗങ്ങളും ഈ കൃതിയെ അനശ്വരതയിലേക്കുയര്‍ത്തുന്നു.