ജീവിതത്തില്‍ വന്നുചേരുന്ന ഏങ്കോണിപ്പുകള്‍ കാണിക്കാന്‍ നേര്‍വരകള്‍ ഉപേക്ഷിക്കുന്ന ആഖ്യാനമാണ് ഈ കഥാകാരന്റേത്. അങ്ങനെ വിചിത്രഭാവങ്ങളുള്ള രൂപങ്ങളായി കഥകള്‍ മാറുന്നു. ആഖ്യാനത്തിനു വരുന്ന ഭ്രാന്താണ് ഫാന്റസിയും മറ്റും. അതേസമയം ഈ കഥകള്‍ വായനയില്‍ തടസ്സമുണ്ടാക്കുന്നവയായിത്തീരുന്നുമില്ല. നാടോടിക്കഥകളുമായുള്ള രക്തബന്ധവും തന്റെ ഗ്രാമീണപൗരത്വവുമായിരിക്കും ഈ ബദല്ഘടനയെ ഇങ്ങനെയാക്കിനിര്ത്താന് കഥാകാരനു കെല്‍പ്പുണ്ടാക്കുന്നത്. -ഇ.പി. രാജഗോപാലന്‍ നിസ്വാര്‍ത്ഥനും സ്വാതന്ത്ര്യസമരസേനാനിയുമായ പിതാവുമൂലം ജീവിതത്തില്‍ പരാജയപ്പെട്ടുപോയെന്നു വിശ്വസിക്കുന്ന മഹാദേവന് എന്ന തൊണ്ണൂറുകാരന്�... See more
ജീവിതത്തില്‍ വന്നുചേരുന്ന ഏങ്കോണിപ്പുകള്‍ കാണിക്കാന്‍ നേര്‍വരകള്‍ ഉപേക്ഷിക്കുന്ന ആഖ്യാനമാണ് ഈ കഥാകാരന്റേത്. അങ്ങനെ വിചിത്രഭാവങ്ങളുള്ള രൂപങ്ങളായി കഥകള്‍ മാറുന്നു. ആഖ്യാനത്തിനു വരുന്ന ഭ്രാന്താണ് ഫാന്റസിയും മറ്റും. അതേസമയം ഈ കഥകള്‍ വായനയില്‍ തടസ്സമുണ്ടാക്കുന്നവയായിത്തീരുന്നുമില്ല. നാടോടിക്കഥകളുമായുള്ള രക്തബന്ധവും തന്റെ ഗ്രാമീണപൗരത്വവുമായിരിക്കും ഈ ബദല്ഘടനയെ ഇങ്ങനെയാക്കിനിര്ത്താന് കഥാകാരനു കെല്‍പ്പുണ്ടാക്കുന്നത്. -ഇ.പി. രാജഗോപാലന്‍ നിസ്വാര്‍ത്ഥനും സ്വാതന്ത്ര്യസമരസേനാനിയുമായ പിതാവുമൂലം ജീവിതത്തില്‍ പരാജയപ്പെട്ടുപോയെന്നു വിശ്വസിക്കുന്ന മഹാദേവന് എന്ന തൊണ്ണൂറുകാരന്റെ തെന്നിപ്പോകുന്ന ഓര്‍മ്മകളിലൂടെ സ്വാതന്ത്ര്യസമരകാലത്തിന്റെ ഒരേസമയം യഥാര്‍ത്ഥവും അയഥാര്‍ത്ഥവുമായേക്കാവുന്ന ചിത്രങ്ങള്‍കൊണ്ട് പൂര്‍ണ്ണമാകുന്ന ഒരുപിടി ഉപ്പ് എന്ന കഥയുള്‍പ്പെടെ, മിണ്ടാസ്വാമി, സ്വച്ഛന്ദമൃത്യു, കൂമന്‍പുഴയിലെ തട്ടുകടക്കാരന്, വല്ലപ്പോഴും വന്നുപോവുന്ന ഒരടയാളം, പാതിരാക്കോഴി അഥവാ വഴിതെറ്റിവന്ന ഒരു നാടോടിക്കഥ, ഗ്ലോറിയ എന്നിങ്ങനെ ഏഴു രചനകള്‍. എന്‍. പ്രഭാകരന്റെ ഏറ്റവും പുതിയ കഥാസമാഹാരം