നാദിയാ മുറാദ് സമാധാനത്തിനുള്ള നോബല്‍ പുരസ്കാര ജേതാവ് മനുഷ്യാവകാശപ്രവര്‍ത്തക. വക്ലേവ് ഹാവെല് ഹ്യൂമന്‍ റൈറ്റ്സ് പ്രൈസ്, സഖറോവ് പ്രൈസ് തുടങ്ങിയ പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. ഐക്യരാഷ്ട്രസഭയുടെ 'ഡിഗ്നിറ്റി ഓഫ് സര്‍വൈവേഴ്സ് ഓഫ് ഹ്യൂമന്‍ ട്രാഫിക്കിങ്ങി'ന്റെ ആദ്യ ഗുഡ്വില് അംബാസഡറാണ്. മനുഷ്യവംശത്തിനെതിരെയുള്ള കുറ്റകൃത്യങ്ങളുടെപേരിലും വംശഹത്യയുടെപേരിലും ഇസ്ലാമിക് സ്റ്റേറ്റിനെ ഇന്റര്‍നാഷണല്‍ ക്രിമിനല്‍ കോര്ട്ടിനുമുന്നില് കൊണ്ടുവരുന്നത് ലക്ഷ്യമാക്കിക്കൊണ്ട് യസീദി അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന യസ്ദ എന്ന സംഘടനയുമായി ഇപ്പോള്‍ സഹകരിച്ചു പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. വംശഹത്യ, മനുഷ്യ... See more
നാദിയാ മുറാദ് സമാധാനത്തിനുള്ള നോബല്‍ പുരസ്കാര ജേതാവ് മനുഷ്യാവകാശപ്രവര്‍ത്തക. വക്ലേവ് ഹാവെല് ഹ്യൂമന്‍ റൈറ്റ്സ് പ്രൈസ്, സഖറോവ് പ്രൈസ് തുടങ്ങിയ പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. ഐക്യരാഷ്ട്രസഭയുടെ 'ഡിഗ്നിറ്റി ഓഫ് സര്‍വൈവേഴ്സ് ഓഫ് ഹ്യൂമന്‍ ട്രാഫിക്കിങ്ങി'ന്റെ ആദ്യ ഗുഡ്വില് അംബാസഡറാണ്. മനുഷ്യവംശത്തിനെതിരെയുള്ള കുറ്റകൃത്യങ്ങളുടെപേരിലും വംശഹത്യയുടെപേരിലും ഇസ്ലാമിക് സ്റ്റേറ്റിനെ ഇന്റര്‍നാഷണല്‍ ക്രിമിനല്‍ കോര്ട്ടിനുമുന്നില് കൊണ്ടുവരുന്നത് ലക്ഷ്യമാക്കിക്കൊണ്ട് യസീദി അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന യസ്ദ എന്ന സംഘടനയുമായി ഇപ്പോള്‍ സഹകരിച്ചു പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. വംശഹത്യ, മനുഷ്യക്കടത്ത് തുടങ്ങിയ ദുരന്തങ്ങള്‍ അനുഭവിച്ചവരുടെ ദുരിതങ്ങള്‍ മാറ്റാനും അവരുടെ സമൂഹങ്ങള്‍ പുനര്‍നിര്‍മ്മിക്കാനും പ്രതിജ്ഞാബദ്ധമായ നാദിയാസ് ഇനിഷ്യേറ്റീവ് എന്ന പ്രോഗ്രാമിന്റെ സ്ഥാപകയാണ്. ജെന്ന ക്രാജെസ്കി ന്യൂയോര്‍ക്ക് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പത്രപ്രവര്‍ത്തകയാണ്. ടര്‍ക്കി, ഈജിപ്റ്റ്, ഇറാക്ക്, സിറിയ തുടങ്ങിയയിടങ്ങളില്‍ നിന്നുള്ള ഇവരുടെ ലേഖനങ്ങള്‍ പ്രിന്റിലും ഓണ്‍ലൈനിലുമായി ന്യൂയോര്‍ക്കര്‍, സ്ലേറ്റ്, ദ നേഷന്‍, വിര്‍ജീനിയ ക്വാര്‍ട്ടര്‍ലി റിവ്യൂ തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലും മറ്റ് മാധ്യമങ്ങളിലും പ്രസിദ്ധീകരിച്ചുവരുന്നു.