പുതുനാഗരികത നമുക്കിടയിലേക്ക് കൊണ്ടു വന്നുകൊണ്ടിരിക്കുന്ന ജീവിതപ്പുതുമകളെ കഥകളിലേക്ക് പരാവർത്തനം ചെയ്യണമെങ്കിൽ കഥയുടെ പരമ്പരാഗതപാതയിൽനിന്നും അവിടെ കെട്ടിക്കിടക്കുന്ന കാല്പനികതയിൽ നിന്നും ഇതര ഭാവുകത്വവഴക്കങ്ങളിൽ നിന്നുമെല്ലാമുള്ള വേർപിരിയലും വഴിമാറി സഞ്ചാരവുമൊക്കെത്തന്നെ വേണ്ടിവരും. അങ്ങനെയൊരു വിടുതലും വഴിമാറി സഞ്ചാരവുമാണ് ഉടൽവേദത്തിലെ കഥകളിലുള്ളത്. മുറ്റത്തെത്തിനിൽക്കുന്ന നാഗരികതയെ മുണ്ട് മാടിക്കുത്തി പുറത്തേക്കിറങ്ങിച്ചെന്ന് ഒരു ചെറുചിരിയോടെ അഭിമുഖീകരിക്കുന്ന ഒരു കഥാകൃത്തിനെയാണ് ഈ കഥകൾക്കുപിന്നിൽ കാണുവാൻ കഴിയുന്നത്. പ്രസിദ്ധീകരണത്തീയതികൊണ്ടുമാത്രം കഥകൾ പലതും... See more
പുതുനാഗരികത നമുക്കിടയിലേക്ക് കൊണ്ടു വന്നുകൊണ്ടിരിക്കുന്ന ജീവിതപ്പുതുമകളെ കഥകളിലേക്ക് പരാവർത്തനം ചെയ്യണമെങ്കിൽ കഥയുടെ പരമ്പരാഗതപാതയിൽനിന്നും അവിടെ കെട്ടിക്കിടക്കുന്ന കാല്പനികതയിൽ നിന്നും ഇതര ഭാവുകത്വവഴക്കങ്ങളിൽ നിന്നുമെല്ലാമുള്ള വേർപിരിയലും വഴിമാറി സഞ്ചാരവുമൊക്കെത്തന്നെ വേണ്ടിവരും. അങ്ങനെയൊരു വിടുതലും വഴിമാറി സഞ്ചാരവുമാണ് ഉടൽവേദത്തിലെ കഥകളിലുള്ളത്. മുറ്റത്തെത്തിനിൽക്കുന്ന നാഗരികതയെ മുണ്ട് മാടിക്കുത്തി പുറത്തേക്കിറങ്ങിച്ചെന്ന് ഒരു ചെറുചിരിയോടെ അഭിമുഖീകരിക്കുന്ന ഒരു കഥാകൃത്തിനെയാണ് ഈ കഥകൾക്കുപിന്നിൽ കാണുവാൻ കഴിയുന്നത്. പ്രസിദ്ധീകരണത്തീയതികൊണ്ടുമാത്രം കഥകൾ പലതും പുതിയതാകുന്ന കാലത്ത് അതിലൊന്നുംപെടാത്ത പത്ത് പുതിയ കഥകൾ. പല കഥാപുസ്തകങ്ങളിൽ ഒന്നുമാത്രമാകാതെ മാറുന്ന കേരളീയതയുടെയും മാറുന്ന മലയാളത്തിന്റെയും കഥാപുസ്തകമാകും ഉടൽവേദം എന്ന് ഉറപ്പിച്ച് പറയാം.