മൂന്നു വില്ലേജ് ത്രില്ലര്‍ നോവലുകളുടെ സെറ്റ് വിനോദ് നാരായണന് എഴുതിയ ഗ്രാമപശ്ചാത്തലത്തിലുള്ള ത്രില്ലര്‍ നോവലുകളുടെ സെറ്റ് ആണ് ഇത്. 1. ആനമയിലൊട്ടകം മാപ്രാണംകാട്ടെ മന്ദാകിനി തീയറ്ററില്‍ ഫല്ഗുനന്റെ കുണ്ഠിതങ്ങള്‍ സെക്കന്റ് ഷോ തുടങ്ങിയപ്പോഴാണ് കോക്കാച്ചി സാബുവിനെ അജ്ഞാതരായ ചിലര്‍ ആക്രമിച്ചത്. അവിടെ മുതല്ക്കാണ് പ്രശ്നങ്ങള്‍ തുടങ്ങുന്നതും വെറും ഒരു രാത്രിയും ഒരു പകലും കൊണ്ട് മാപ്രാണംകാട്ടെ ഇളക്കിമറിച്ച സംഭവങ്ങള്‍ അരങ്ങേറുന്നതും. വ്യത്യസ്തമായ ഒരു സസ്പെന്‍സ് വില്ലേജ് ത്രില്ലര്‍ നോവലാണ് വിനോദ് നാരായണന് എഴുതിയ ആനമയിലൊട്ടകം. 2. കാമിക 1970 കളിലെ കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, ജാതീയ �... See more
മൂന്നു വില്ലേജ് ത്രില്ലര്‍ നോവലുകളുടെ സെറ്റ് വിനോദ് നാരായണന് എഴുതിയ ഗ്രാമപശ്ചാത്തലത്തിലുള്ള ത്രില്ലര്‍ നോവലുകളുടെ സെറ്റ് ആണ് ഇത്. 1. ആനമയിലൊട്ടകം മാപ്രാണംകാട്ടെ മന്ദാകിനി തീയറ്ററില്‍ ഫല്ഗുനന്റെ കുണ്ഠിതങ്ങള്‍ സെക്കന്റ് ഷോ തുടങ്ങിയപ്പോഴാണ് കോക്കാച്ചി സാബുവിനെ അജ്ഞാതരായ ചിലര്‍ ആക്രമിച്ചത്. അവിടെ മുതല്ക്കാണ് പ്രശ്നങ്ങള്‍ തുടങ്ങുന്നതും വെറും ഒരു രാത്രിയും ഒരു പകലും കൊണ്ട് മാപ്രാണംകാട്ടെ ഇളക്കിമറിച്ച സംഭവങ്ങള്‍ അരങ്ങേറുന്നതും. വ്യത്യസ്തമായ ഒരു സസ്പെന്‍സ് വില്ലേജ് ത്രില്ലര്‍ നോവലാണ് വിനോദ് നാരായണന് എഴുതിയ ആനമയിലൊട്ടകം. 2. കാമിക 1970 കളിലെ കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, ജാതീയ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട നോവലാണ് കാമിക. കാമം, പ്രണയം, പ്രതികാരം, വഞ്ചന, തുടങ്ങിയ മനുഷ്യസഹജമായ പ്രവൃത്തികളിലൂടെ കടന്നുപോകുകയാണ് ഈ നോവല്‍. 3. മന്ദാകിനിയുടെ തിരോധാനം; സ്നേഹം വില്‍ക്കുന്ന സ്ത്രീയുടെ പ്രണയം ഊഷ്മളമായിരിക്കുമെന്ന് ഒരാണും വിചാരിക്കുന്നില്ല. ഒരു അഭിനേത്രിയുടെ ചാരുതയോടെ പ്രണയത്തെ വശ്യമായും ആകര്‍ഷകമായും അഭിനയിച്ചു പ്രതിഫലിപ്പിക്കാന്‍ സ്നേഹം വില്‍ക്കുന്ന സ്ത്രീകള്‍ക്കു കഴിയും. എത്രയോ അനാകര്‍ഷകവും അറപ്പേറിയതുമായ ഉടലുകളെ സ്നേഹം അഭിനയിച്ച് സന്തോഷിപ്പിക്കാന്‍ അവളെപ്പോലെ ഒരഭിനേത്രി പരിശ്രമിക്കും. പക്ഷേ അവള് ചോദിക്കുന്നു, പ്രണയം എന്നാലെന്താണെന്ന്. മന്ദാകിനിയുടെ തിരോധാനത്തിന്റെ വേറിട്ട വെളിപ്പെടുത്തലുകള്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ വളരെ വലുതാണ്. തികച്ചും വ്യത്യസ്തമായ ആഖ്യാനത്തിലൂടെ ചുരുള്‍ നിവര്‍ത്തുന്ന ഒരു നാടന്‍ കുറ്റാന്വേഷണകഥ.