📚 Island of Pharoas || ബാസ്തേത് ✍️ Writen by Nazeem Muhammed || നസീം മുഹമ്മദ് 🖨 Batet Books & Publishers 📣 Size : 21 x 14 x 1.5 cm, 190 Pages, 250 Grams അറിവിൻ്റെ നാലകങ്ങളിലെവിടെയും കാണാത്ത വിസ്മയം തേടിയലഞ്ഞ ചിന്തകനെ പോലെ.. നിഗൂഢതയുടെ നിലയില്ലാക്കയത്തിലൊന്നും ദർശിക്കാനാകാത്ത നിധി തേടിയിറങ്ങിയ സഞ്ചാരിയെ പോലെ.. യാമിനിയുടെ അന്ധകാരത്തിനിടയിലും ഉയർത്തിപ്പിടിച്ച റാന്തലുമായ് ഭക്ഷണം തിരഞ്ഞലഞ്ഞ യാചകനെ പോലെ.. വേഗങ്ങൾ കൊണ്ടു വീർപ്പുമുട്ടുമ്പോഴും ആർത്തട്ടഹാസങ്ങൾ തീർത്ത് നഗരവീഥികളെ പ്രകമ്പനം കൊള്ളിച്ച ഭ്രാന്തനെ പോലെ... ഒരു വായനക്കാരനിലെ ചിന്തകളെ എങ്ങനെയൊക്കെ മുൾമുനയിലെത്തിക്കാം എന്നു തിരയുകയാണ് ബാസ്തേത് - ദി കാറ്റ് ഗോഡസ് ട്രയോളജി. അഥീനയും കുഞ്ഞും പിന്നെ ബാസ്തേത�... See more
📚 Island of Pharoas || ബാസ്തേത് ✍️ Writen by Nazeem Muhammed || നസീം മുഹമ്മദ് 🖨 Batet Books & Publishers 📣 Size : 21 x 14 x 1.5 cm, 190 Pages, 250 Grams അറിവിൻ്റെ നാലകങ്ങളിലെവിടെയും കാണാത്ത വിസ്മയം തേടിയലഞ്ഞ ചിന്തകനെ പോലെ.. നിഗൂഢതയുടെ നിലയില്ലാക്കയത്തിലൊന്നും ദർശിക്കാനാകാത്ത നിധി തേടിയിറങ്ങിയ സഞ്ചാരിയെ പോലെ.. യാമിനിയുടെ അന്ധകാരത്തിനിടയിലും ഉയർത്തിപ്പിടിച്ച റാന്തലുമായ് ഭക്ഷണം തിരഞ്ഞലഞ്ഞ യാചകനെ പോലെ.. വേഗങ്ങൾ കൊണ്ടു വീർപ്പുമുട്ടുമ്പോഴും ആർത്തട്ടഹാസങ്ങൾ തീർത്ത് നഗരവീഥികളെ പ്രകമ്പനം കൊള്ളിച്ച ഭ്രാന്തനെ പോലെ... ഒരു വായനക്കാരനിലെ ചിന്തകളെ എങ്ങനെയൊക്കെ മുൾമുനയിലെത്തിക്കാം എന്നു തിരയുകയാണ് ബാസ്തേത് - ദി കാറ്റ് ഗോഡസ് ട്രയോളജി. അഥീനയും കുഞ്ഞും പിന്നെ ബാസ്തേത് എന്ന കരിമ്പൂച്ചയും രാവിൻ്റെ ഇരുളിലെവിടെയോ മറഞ്ഞു കിടക്കുന്ന മഴമേഘങ്ങൾ പോലെ ഉരുണ്ടു കൂടുന്നു.. ബുബസ്റ്റിക്ക് ഗോത്രക്കാരുടെ സ്വന്തം ഐലൻസ് ഓഫ് ഫറോസും ആർത്തനാദങ്ങളുയരുന്ന പൂച്ചപ്പറമ്പും നമ്മെ ഭീതിയുടെ തീരത്തെത്തിക്കാനായ് വീണ്ടും ഒരുങ്ങുന്നു.. ഒപ്പം മനുവും സാറയും പിന്നെ ഒത്തിരി മനുഷ്യരും ഈ കഥയുടെ ബാക്കി പറയാനായ് ഒരിക്കൽ കൂടി ഒരുമ്പെട്ടിറങ്ങുന്നു... നൈലിൻ്റെ തീരത്തു നിന്നും പൂച്ചപ്പറമ്പ് വഴി ചിന്തകളിലേക്ക് ഒഴുകിപ്പരക്കുന്ന ഈ നോവൽത്രയത്തിൻ്റെ രണ്ടാം ഭാവപ്പകർച്ചയും വ്യത്യസ്തമായൊരു വായനാനുഭവം തന്നെ സമ്മാനിക്കുന്നു. ( Contribute : മർവാൻ റിയാസ് ) തികച്ചും പുതുമയുള്ള കഥാ പരിസരവുമായാണ് നസിം മുഹമ്മദിന്റെ നോവൽ ത്രയം (trilogy) ബാത് ദി കാറ്റ് ഗോഡ്ഡസ് (Bastet -The Cat Goddess) വായനക്കാരിലേക്കെത്തുന്നത്. പുരാതന ഈജിപ്തിലെ ഗോത്രവർഗ്ഗക്കാർ ആരാധിച്ചിരുന്ന പൂച്ച ദൈവം ആയിരുന്ന, ഒരേപോലെ സ്നേഹത്തിന്റെയും പ്രതികാരത്തിന്റെയും മുഖമുള്ള ബാസ്തേത്.