പ്രണയത്തിന്റെ വ്യത്യസ്ത പാതകളിലൂടെ സഞ്ചരിച്ച മൂന്നു സ്ത്രീകളുടെ ജീവിതമാണ് 'ഇന്തധാറി'ൽ വന്നു നിറയുന്നത് .നേടുമ്പോൾ മാത്രമല്ല, നഷ്ടമാവുമ്പോഴും പ്രണയത്തിന്റെ മധുരിമ ഒട്ടും ചോർന്നുപോകാതെ ഹൃദയത്തിൽ നിറഞ്ഞു നിൽക്കുമെന്ന് ഈ നോവൽ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഒരു കാലഘട്ടത്തിൽ അറബ് മലയാളി സൗഹൃദബന്ധങ്ങളുടെ ചരിത്രരേഖയായിക്കൂടി ഈ നോവൽ മാറുന്നു.മനുഷ്യമനസ്സിന്റെ വിശാലസ്ഥലികളെക്കുറിച്ച് ഒരു പുതിയ ബോധ്യം ഇന്തധാർ നമ്മുടെ ഉള്ളിൽ നിറക്കുന്നു.പ്രവാസലികത്തുനിന്ന് മലയാളത്തിന് ലഭിക്കുന്ന മറ്റൊരു സമ്മാനമാണ് 'ഇന്തധാർ'. ബെന്യാമിൻ