ഒരു തെരുവിന്റെ കഥ എസ്.കെ.പൊറ്റെക്കാട് മനുഷ്യനും പട്ടിക്കും ഒരേ കുപ്പത്തൊട്ടിയിൽ നിന്ന് ഭക്ഷിക്കാം; ഒരേ പീടികക്കോലായിൽ കെട്ടിപ്പിടിച്ചുകിടന്നുറങ്ങാം... അതാണു തെരുവ്. ഇവിടെ വേദനകളും നെടുവീർപ്പുകളും പട്ടിണിയുമുണ്ട്. സ്വാതന്ത്ര്യവും സമത്വവുമുണ്ട്. സമുദായം വിസർജിച്ച ജീവിതപിണ്ഡങ്ങളുടെ തൊട്ടിലാണ് തെരുവ്. എച്ചിലിലകൾ, ചീഞ്ഞപച്ചക്കറികൾ, ഉടഞ്ഞ പിഞ്ഞാണങ്ങൾ.... ഒക്കെ കുപ്പത്തൊട്ടിയിൽ എറിയപ്പെടുന്നു. അത്തരത്തിലായിത്തീർന്ന ജീവിതങ്ങളാണ് കൂനൻ കണാരനും ഇറച്ചിക്കണ്ടം മൊയ്തീനും പെരിക്കാലൻ അന്ത്രുവും കേളു മാസ്റ്ററും നൊണ്ടിപ്പറങ്ങോടനും മറ്റും... രക്തവും മാംസവുമുളള മനുഷ്യജീവികളായിരുന... See more
ഒരു തെരുവിന്റെ കഥ എസ്.കെ.പൊറ്റെക്കാട് മനുഷ്യനും പട്ടിക്കും ഒരേ കുപ്പത്തൊട്ടിയിൽ നിന്ന് ഭക്ഷിക്കാം; ഒരേ പീടികക്കോലായിൽ കെട്ടിപ്പിടിച്ചുകിടന്നുറങ്ങാം... അതാണു തെരുവ്. ഇവിടെ വേദനകളും നെടുവീർപ്പുകളും പട്ടിണിയുമുണ്ട്. സ്വാതന്ത്ര്യവും സമത്വവുമുണ്ട്. സമുദായം വിസർജിച്ച ജീവിതപിണ്ഡങ്ങളുടെ തൊട്ടിലാണ് തെരുവ്. എച്ചിലിലകൾ, ചീഞ്ഞപച്ചക്കറികൾ, ഉടഞ്ഞ പിഞ്ഞാണങ്ങൾ.... ഒക്കെ കുപ്പത്തൊട്ടിയിൽ എറിയപ്പെടുന്നു. അത്തരത്തിലായിത്തീർന്ന ജീവിതങ്ങളാണ് കൂനൻ കണാരനും ഇറച്ചിക്കണ്ടം മൊയ്തീനും പെരിക്കാലൻ അന്ത്രുവും കേളു മാസ്റ്ററും നൊണ്ടിപ്പറങ്ങോടനും മറ്റും... രക്തവും മാംസവുമുളള മനുഷ്യജീവികളായിരുന്നു ഒരിക്കൽ ഇവർ. ജീവിതമാകുന്ന മഹാനാടകത്തിൽ ഇവരിലോരോരുത്തരും തങ്ങളുടേതായ ഭാഗം അഭിനയിച്ച് അന്തർധാനം ചെയ്തു.