ചില്ലുകൾ #കഥകൾ#********************ലൂസിഫർ****************************** മനുഷജീവിതാവസ്ഥകളെ വൈകാരികഭാവനകൾ കൂട്ടിച്ചേർത്ത് സൂക്ഷ്മതയോടെ അവതരിപ്പിക്കുന്ന സാഹിത്യവിഭാഗമാണ് കഥകൾ. ആ നിലയിൽ ലൂസിഫറുടെ ആറ് വേറിട്ട കഥകളുടെ സമാഹാരമാണ് ചില്ലുകൾ. ആഖ്യാനത്തിലെ വൈവിധ്യവും ജീവിതാനുഭവങ്ങളുടെ കാഴ്ച്ചകളും കൊണ്ട് ആഴവും പരപ്പുമുള്ള ചെറിയ ജലാശയങ്ങളായി മാറുന്നു ഈ കഥകൾ. സൽമാൻ റുഷ്ദിയുടെ വാക്കുകൾ പോലെ മനുഷ്യസമൂഹത്തെയും മനുഷ്യമനസ്സിലെ വൈകാരികതകളുടെയും ഭാവനയുടെയും ഹ്യദയസത്യത്തിൻ്റെയും ബിംബങ്ങൾ കൊണ്ട് വെളിപ്പെടുത്തുകയാണ് ഈ കഥകൾ. പരസ്പരം ചേർത്തു വച്ചാലും രൂപപരമായും പ്രമേയപരമായും ചേർന്നിരിക്കാത്ത ആറ് ചില്ലുകൾ തന്നെയാണ് ഇതിലെ ആ... See more
ചില്ലുകൾ #കഥകൾ#********************ലൂസിഫർ****************************** മനുഷജീവിതാവസ്ഥകളെ വൈകാരികഭാവനകൾ കൂട്ടിച്ചേർത്ത് സൂക്ഷ്മതയോടെ അവതരിപ്പിക്കുന്ന സാഹിത്യവിഭാഗമാണ് കഥകൾ. ആ നിലയിൽ ലൂസിഫറുടെ ആറ് വേറിട്ട കഥകളുടെ സമാഹാരമാണ് ചില്ലുകൾ. ആഖ്യാനത്തിലെ വൈവിധ്യവും ജീവിതാനുഭവങ്ങളുടെ കാഴ്ച്ചകളും കൊണ്ട് ആഴവും പരപ്പുമുള്ള ചെറിയ ജലാശയങ്ങളായി മാറുന്നു ഈ കഥകൾ. സൽമാൻ റുഷ്ദിയുടെ വാക്കുകൾ പോലെ മനുഷ്യസമൂഹത്തെയും മനുഷ്യമനസ്സിലെ വൈകാരികതകളുടെയും ഭാവനയുടെയും ഹ്യദയസത്യത്തിൻ്റെയും ബിംബങ്ങൾ കൊണ്ട് വെളിപ്പെടുത്തുകയാണ് ഈ കഥകൾ. പരസ്പരം ചേർത്തു വച്ചാലും രൂപപരമായും പ്രമേയപരമായും ചേർന്നിരിക്കാത്ത ആറ് ചില്ലുകൾ തന്നെയാണ് ഇതിലെ ആറ് കഥകളും. ഓരോ കഥയ്ക്കും വേറിട്ടുനില്ക്കാനാവുന്ന സ്വത്വവും ഉൾബലവുമുണ്ട്. കഥകൾ എന്ന വാക്കിനുള്ളിലും സമാഹാരം എന്ന സാങ്കേതികത്വത്തിനുള്ളിലുമാണ് ഈ കഥകൾ ഒന്നായി ചേർന്നിരിക്കുന്നത്. Ltd