കെ.ആർ. മീര
സ്വതന്ത്ര പത്രപ്രവർത്തകയും എഴുത്തുകാരിയുമായ കെ.ആർ. മീര 1970-ൽ കൊല്ലം ജില്ലയിലെ ശാസ്താംകോട്ടയിൽ കെ.എൻ. രാമചന്ദ്രൻ പിള്ളയുടെയും എ.ജി. അമൃതകുമാരിയുടെയും മകളായി ജനിച്ചു. കേരള സർവ്വകലാശാലയിൽനിന്നു ബിരുദവും ഗാന്ധിഗ്രാം റൂറൽ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നു ബിരുദാനന്തരബിരുദവും നേടി. 1993-ൽ മലയാള മനോരമയിൽ പത്രപ്രവർത്തകയായി ചേർന്നു. 2006-ൽ ചീഫ് സബ് എഡിറ്ററായിരിക്കെ ജോലി രാജിവച്ചു. 2001 മുതൽ കഥകളെഴുതുന്നു. ആവേ മരിയ കേരളസാഹിത്യ അക്കാദമി അവാർഡ് നേടി. ഗീതാഹിരണ്യൻ അവാർഡ്, ലളിതാംബിക അന്തർജ്ജനം സ്മാരക അവാർഡ്, അങ്കണം അവാർഡ്, തോപ്പിൽ രവി സ്മാരക അവാർഡ്, പി. പത്മരാജൻ സ്മാരക അവാർഡ്, വി.പി. ശിവകുമാർ സ്മാരക കേളി അവാ... See more
കെ.ആർ. മീര
സ്വതന്ത്ര പത്രപ്രവർത്തകയും എഴുത്തുകാരിയുമായ കെ.ആർ. മീര 1970-ൽ കൊല്ലം ജില്ലയിലെ ശാസ്താംകോട്ടയിൽ കെ.എൻ. രാമചന്ദ്രൻ പിള്ളയുടെയും എ.ജി. അമൃതകുമാരിയുടെയും മകളായി ജനിച്ചു. കേരള സർവ്വകലാശാലയിൽനിന്നു ബിരുദവും ഗാന്ധിഗ്രാം റൂറൽ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നു ബിരുദാനന്തരബിരുദവും നേടി. 1993-ൽ മലയാള മനോരമയിൽ പത്രപ്രവർത്തകയായി ചേർന്നു. 2006-ൽ ചീഫ് സബ് എഡിറ്ററായിരിക്കെ ജോലി രാജിവച്ചു. 2001 മുതൽ കഥകളെഴുതുന്നു. ആവേ മരിയ കേരളസാഹിത്യ അക്കാദമി അവാർഡ് നേടി. ഗീതാഹിരണ്യൻ അവാർഡ്, ലളിതാംബിക അന്തർജ്ജനം സ്മാരക അവാർഡ്, അങ്കണം അവാർഡ്, തോപ്പിൽ രവി സ്മാരക അവാർഡ്, പി. പത്മരാജൻ സ്മാരക അവാർഡ്, വി.പി. ശിവകുമാർ സ്മാരക കേളി അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. ആരാച്ചാർ വയലാർ അവാർഡ്, ഓടക്കുഴൽ അവാർഡ്, കേരളസാഹിത്യ അക്കാദമി അവാർഡ്, കേന്ദ്രസാഹിത്യ അക്കാദമി അവാർഡ്, നൂറനാട് ഹനീഫ അവാർഡ് എന്നിവയ്ക്ക് അർഹമായി. കഥകളും നോവലുകളും പല ഭാഷകളിലേക്കും പരിഭാഷ ചെയ്യപ്പെട്ടിട്ടുണ്ട്.