എന്നെങ്കിലും ഞാന്‍ നിന്നെ സ്നേഹത്തോടെ നോക്കിയിട്ടുണ്ടോ? നീ അഴുക്കു മാത്രമാണ്, വേറെ ഒന്നുമല്ലെന്നായിരുന്നു എന്റെ വിചാരം. പക്ഷേ, നിനക്കൊരു മനസ്സുണ്ട്. അഴുക്കുവസ്ത്രങ്ങളോടെ അഴുക്കില്‍ നിന്നാലും നീതന്നെയാണ് അഴകുള്ള മനുഷ്യന്… പകിട്ടുള്ള വസ്ത്രം ധരിച്ചവന്റെ മനസ്സ് അഴുക്കാണ്. നിന്റെയടുത്തുനിന്ന് ഒരിക്കലും സുഗന്ധം വന്നിട്ടില്ല. പക്ഷേ, നീയാണ് മനുഷ്യന്. അപമാനവും വിവേചനവും പേറുന്ന ശുചീകരണത്തൊഴിലാളികളുടെ ദുരിതപൂര്‍ണ്ണമായ ജീവിതം ദളിത്-സ്ത്രീപക്ഷ കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കുന്ന തമിഴ് നോവലിന്റെ മലയാള പരിഭാഷ. കേന്ദ്ര സാഹിത്യ അക്കാദമിയുടെ 2012ലെ യുവപുരസ്കാറിന് അര്‍ഹമായ കൃതി.