About the Book – പുസ്തകത്തെക്കുറിച്ച് ഇന്ന്, അദ്ദേഹം ദൈവമാണ്. 4000 വര്‍ഷങ്ങള്‍ക്കുമുന്‍പ്, ഒരു മനുഷ്യന് മാത്രവും. വേട്ട തുടരുകയാണ്. ദ്രോഹബുദ്ധിയായ നാഗ യോദ്ധാവ് തന്റെ സുഹൃത്തായ ബൃഹസ്പതിയെ വധിക്കുകയും അദ്ദേഹത്തിന്റെ ഭാര്യയായ സതിയെ നിശ്ശബ്ദം പിന്തുടരുകയും ചെയ്യുന്നു. ടിബറ്റില്‍ നിന്നു കുടിയേറിയ ശിവന്, തിന്മയുടെ നാശകനെന്ന് പ്രവചിക്കപ്പെട്ട ശിവന്, തന്റെ രാക്ഷസപ്രതിയോഗിയെ കണ്ടെത്തുന്നതുവരെ അടങ്ങിയിരിക്കുന്നില്ല. അദ്ദേഹത്തിന്റെ പ്രതികാരവും തിന്മയിലെക്കുള്ള യാത്രയും സര്പ്പജനവംശമായ നാഗന്മാരുടെ വാതിലിലേക്ക് നയിക്കുന്നു. അക്കാര്യത്തില്‍ അദ്ദേഹം സുനിശ്ചിതനാണ്. തിന്മയുടെ ദുഷ്ടമായ ഉയര്�... See more
About the Book – പുസ്തകത്തെക്കുറിച്ച് ഇന്ന്, അദ്ദേഹം ദൈവമാണ്. 4000 വര്‍ഷങ്ങള്‍ക്കുമുന്‍പ്, ഒരു മനുഷ്യന് മാത്രവും. വേട്ട തുടരുകയാണ്. ദ്രോഹബുദ്ധിയായ നാഗ യോദ്ധാവ് തന്റെ സുഹൃത്തായ ബൃഹസ്പതിയെ വധിക്കുകയും അദ്ദേഹത്തിന്റെ ഭാര്യയായ സതിയെ നിശ്ശബ്ദം പിന്തുടരുകയും ചെയ്യുന്നു. ടിബറ്റില്‍ നിന്നു കുടിയേറിയ ശിവന്, തിന്മയുടെ നാശകനെന്ന് പ്രവചിക്കപ്പെട്ട ശിവന്, തന്റെ രാക്ഷസപ്രതിയോഗിയെ കണ്ടെത്തുന്നതുവരെ അടങ്ങിയിരിക്കുന്നില്ല. അദ്ദേഹത്തിന്റെ പ്രതികാരവും തിന്മയിലെക്കുള്ള യാത്രയും സര്പ്പജനവംശമായ നാഗന്മാരുടെ വാതിലിലേക്ക് നയിക്കുന്നു. അക്കാര്യത്തില്‍ അദ്ദേഹം സുനിശ്ചിതനാണ്. തിന്മയുടെ ദുഷ്ടമായ ഉയര്‍ച്ചയുടെ തെളിവ് എങ്ങും കാണാം. ഒരു അത്ഭുതമരുന്നിന്റെ വീണ്ടെടുപ്പിന്റെ പേരില്‍ ഒരു രാജ്യം ചരമഗതിപൂകുന്നു. കിരീടധാരിയായ ഒരു രാജകുമാരന് വധിക്കപ്പെടുന്നു. വാസുദേവന്മാര്-ശിവന്റെ തത്വചിന്തകരായ സഹായികള്‍-ഇരുണ്ട പക്ഷത്തിന്റെ വശം ചേര്‍ന്ന് അദ്ദേഹത്തിന്റെ അവരിലുള്ള ചോദ്യംചെയ്യപ്പെടാത്ത വിശ്വാസത്തെ വഞ്ചിക്കുന്നു. ജന്മങ്ങളുടെ നഗരമെന്നുപേരുകേട്ട മൈകയില് വെച്ച്, പൂര്‍ണതയുറ്റ മെലൂഹ സാമ്രാജ്യം പോലും ഒരു ഭീകരരഹസ്യത്തിന്റെ കടങ്കഥയില്‍ കുരുങ്ങുന്നു. ശിവന് അജ്ഞാതനായ ഒരു പാവകളിയുടെ ആശാന്, ഒരു വലിയ കളി കളിച്ചുകൊണ്ടിരിക്കുന്നു. പുരാതന ഇത്യയിലൂടെ, നെടുകെയും കുറുകെയുമുള്ള യാത്രയിലേക്ക് നയിക്കപ്പെട്ട ശിവന്, മാരകരഹസ്യങ്ങളുടെ ഒരിടത്തുവെച്ച് സത്യത്തിനായി അന്വേഷിക്കുന്നു. കാണുന്നതുപോലെയല്ല ഒന്നും തന്നെയെന്ന് കണ്ടെത്തുന്നതിനുവേണ്ടി മാത്രം. ഭീഷണമായ യുദ്ധങ്ങള്‍ സംഭവിക്കുന്നു. ഞെട്ടിക്കുന്ന ഉടമ്പടികള്‍ ഉണ്ടാക്കപ്പെടുന്നു. #1 ബെസ്റ്റ് സെല്ലറായ മെലൂഹയിലെ ചിരഞ്ജീവികള്‍ എന്ന കൃതിയടങ്ങുന്ന ശിവത്രയപുസ്തകപരമ്പരയിലെ രണ്ടാമത്തെ ഈ പുസ്തകത്തില്‍ അവിശ്വസനീയമായ രഹസ്യങ്ങള്‍ വെളിപ്പെടുകയാണ്.