സ്കിപ്പ് പ്രിച്ചാർഡ് ആഗോള തലത്തില്‍ പ്രഗത്ഭനായ ഒരു സിഇഒ ആണ്. കൂടാതെ, ഉയര്‍ച്ചയുടെ പടവുകള്‍ കയറിയ ബിസിനസ്സ് നേതാവും, മുഖ്യ പ്രഭാഷകനും. സ്ഥാപനങ്ങളുടെ കാര്യങ്ങള്‍ വിജയകരമായി പുനഃസ്ഥാപിക്കുന്നതിലും, ഫലങ്ങള്‍ അവിശ്വസനീയമായ രീതിയില്‍ മെച്ചപ്പെടുത്തുന്നതിലും പ്രശസ്തന്‍. ഇന്ക് മാസികയില്‍, മികച്ച 100 നേതൃത്വ പ്രാസംഗികരില്‍ ഒരാളായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. നേതൃത്വം, വ്യക്തിത്വ വികസനം മുതൽ കോർപ്പറേറ്റ് വഴിത്തിരിവുകള്‍, സംസ്കാര മാറ്റങ്ങള്‍ വരെയുള്ള വിഷയങ്ങളിൽ സ്ഥിരം മുഖ്യ പ്രഭാഷകനാണ്. ഹാർവാർഡ് ബിസിനസ് റിവ്യൂ, സാമൂഹ്യ സിഇഒകളിലെ 'റിലെന്റ്ലെസ്സ് ഗിവര്‍', 'സ്റ്റാന്‍ഡൌട്ട് എക്സാമ്പിള്‍... See more
സ്കിപ്പ് പ്രിച്ചാർഡ് ആഗോള തലത്തില്‍ പ്രഗത്ഭനായ ഒരു സിഇഒ ആണ്. കൂടാതെ, ഉയര്‍ച്ചയുടെ പടവുകള്‍ കയറിയ ബിസിനസ്സ് നേതാവും, മുഖ്യ പ്രഭാഷകനും. സ്ഥാപനങ്ങളുടെ കാര്യങ്ങള്‍ വിജയകരമായി പുനഃസ്ഥാപിക്കുന്നതിലും, ഫലങ്ങള്‍ അവിശ്വസനീയമായ രീതിയില്‍ മെച്ചപ്പെടുത്തുന്നതിലും പ്രശസ്തന്‍. ഇന്ക് മാസികയില്‍, മികച്ച 100 നേതൃത്വ പ്രാസംഗികരില്‍ ഒരാളായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. നേതൃത്വം, വ്യക്തിത്വ വികസനം മുതൽ കോർപ്പറേറ്റ് വഴിത്തിരിവുകള്‍, സംസ്കാര മാറ്റങ്ങള്‍ വരെയുള്ള വിഷയങ്ങളിൽ സ്ഥിരം മുഖ്യ പ്രഭാഷകനാണ്. ഹാർവാർഡ് ബിസിനസ് റിവ്യൂ, സാമൂഹ്യ സിഇഒകളിലെ 'റിലെന്റ്ലെസ്സ് ഗിവര്‍', 'സ്റ്റാന്‍ഡൌട്ട് എക്സാമ്പിള്‍' എന്നീ പേരുകള്‍ ചാര്‍ത്തി ആദരിച്ചു. അദ്ദേഹത്തിന്റെ ലീഡർഷിപ്പ് ഇൻസൈറ്റ്സ് ബ്ലോഗിന് നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്, കൂടാതെ സ്റ്റേറ്റ് സെക്രട്ടറി കോണ്ടലീസ റൈസ് മുതൽ ജേണലിസ്റ്റ് ഡാൻ റാതറും ബേസ്ബോൾ മഹാനായ ജോൺ സ്മോൾട്ട്സും വരെയുള്ള നൂറുകണക്കിന് പ്രശസ്തരുമായി അദ്ദേഹം അഭിമുഖം നടത്തിയിട്ടുണ്ട്. ബിബിസി, ന്യൂയോർക്ക് ടൈംസ്, സിഎൻഎൻ, എൻപിആർ, ഡെയ്ലി ബീസ്റ്റ്, ഹാർവാർഡ് ബിസിനസ് റിവ്യൂ, ഇൻഫർമേഷൻ ടുഡേ, ബുക്ക് സെല്ലർ, പബ്ലിഷേഴ്സ് വീക്ക്ലി, ക്രിസ്ത്യൻ റീട്ടെയിലിംഗ്, ലൈബ്രറി ജേർണൽ എന്നിവയുൾപ്പെടെയുള്ള നിരവധി അച്ചടി, പ്രക്ഷേപണ മാധ്യമങ്ങളിൽ അദ്ദേഹത്തിന്റെ പഠനങ്ങള്‍ പ്രദർശിപ്പിച്ചിട്ടുണ്ട്. ഭാര്യ അനീറ്റയ്ക്കും മകള്‍ ജോയിക്കും ഒപ്പം, ഒഹായോയിലും ടെന്നസിയിലുമായി താമസിക്കുന്നു. skipprichard.com-ൽ രചയിതാവുമായി ബന്ധപ്പെടുക.