ജീവിതവിജയത്തിന്ന് അത്യന്താപേക്ഷിതമായ ധർമതത്വങ്ങളും നീതിസാരങ്ങളും കഥാരൂപത്തിൽ കുട്ടികൾക്ക് മനസ്സിലാക്കിക്കൊടുക്കുക എന്ന ഉദ്ദേശ്യത്തോടെ വിഷ്ണുശർമ എഴുതിയ ഗ്രന്ഥമാണ് പഞ്ചതന്ത്രം.ഗ്രന്ഥത്തിന്റെ ആമുഖത്തിൽ ഇതിന്റെ ഉത്ഭവത്തിനു നിദാനമായ സംഭവം പ്രതിപാദിച്ചിട്ടുണ്ട്. മഹിളാരോപ്യം എന്ന പട്ടണത്തിലെ അമരശക്തി എന്ന രാജാവിന് മൂന്നു പുത്രന്മാർ ജനിച്ചു. വസുശക്തി, ഉഗ്രശക്തി, അനേകശക്തി എന്നിങ്ങനെയായിരുന്നു അവരുടെ പേരുകൾ. ബുദ്ധിഹീനരായിരുന്ന അവർ കുബുദ്ധികളായി മാറുകയായിരുന്നു. ഈ അവസ്ഥയിൽ വിഷണ്ണനായ രാജാവ് സഭ വിളിച്ചു കൂട്ടി പരിഹാരം ആരാഞ്ഞു. സഭാവാസികളിൽ പലർക്കും പല അഭിപ്രായങ്ങളായിരുന്നു. കൂട്ട�... See more
ജീവിതവിജയത്തിന്ന് അത്യന്താപേക്ഷിതമായ ധർമതത്വങ്ങളും നീതിസാരങ്ങളും കഥാരൂപത്തിൽ കുട്ടികൾക്ക് മനസ്സിലാക്കിക്കൊടുക്കുക എന്ന ഉദ്ദേശ്യത്തോടെ വിഷ്ണുശർമ എഴുതിയ ഗ്രന്ഥമാണ് പഞ്ചതന്ത്രം.ഗ്രന്ഥത്തിന്റെ ആമുഖത്തിൽ ഇതിന്റെ ഉത്ഭവത്തിനു നിദാനമായ സംഭവം പ്രതിപാദിച്ചിട്ടുണ്ട്. മഹിളാരോപ്യം എന്ന പട്ടണത്തിലെ അമരശക്തി എന്ന രാജാവിന് മൂന്നു പുത്രന്മാർ ജനിച്ചു. വസുശക്തി, ഉഗ്രശക്തി, അനേകശക്തി എന്നിങ്ങനെയായിരുന്നു അവരുടെ പേരുകൾ. ബുദ്ധിഹീനരായിരുന്ന അവർ കുബുദ്ധികളായി മാറുകയായിരുന്നു. ഈ അവസ്ഥയിൽ വിഷണ്ണനായ രാജാവ് സഭ വിളിച്ചു കൂട്ടി പരിഹാരം ആരാഞ്ഞു. സഭാവാസികളിൽ പലർക്കും പല അഭിപ്രായങ്ങളായിരുന്നു. കൂട്ടത്തിൽ സുമതി എന്ന മന്ത്രി വിഷ്ണുശർമ എന്ന വിദ്വാനേപ്പറ്റി പറയുകയും രാജാവ് കുമാരന്മാരെ ആ ഗുരുവിൻറെയടുക്കൽ വിദ്യാഭ്യാസത്തിനയക്കാൻ ഏർപ്പാടാക്കുകയും ചെയ്തു. വിഷ്ണുശർമ്മ രാജകുമാരന്മാരെ ആറുമാസം കൊണ്ട് തന്റെ കഥകളിലൂടെ ധർമ്മവും നീതിയും മറ്റു ശാസ്ത്രങ്ങളും പഠിപ്പിച്ച് അവരെ മിടുക്കന്മാരാക്കി എന്നാണ് ഖ്യാതി.ഈ കഥകളുടെ സമാഹാരമാണ് പഞ്ചതന്ത്രം Ltd