ഞാന്‍ ഇമ്പിച്ചി ബാവയെ കാണുന്നത് കുമരനല്ലൂര്‍ സ്കൂളില്‍ പഠിക്കുന്ന കാലത്താണ്. സ്കൂളില്‍നിന്ന് സീലു വെച്ച ശീട്ട് കൊണ്ടുപോയി മണ്ണെണ്ണ വാങ്ങി വരുമ്പോള്‍ ഒരാള്‍ നിരത്തുവക്കില്‍ നിന്ന് പ്രസംഗിക്കുന്നു. അദ്ദേഹം എന്നെ ചൂണ്ടിക്കാട്ടി അന്നത്തെ മണ്ണെണ്ണയുടെ ക്ഷാമത്തെപ്പറ്റി പറഞ്ഞു. പിന്നീട് വര്‍ഷങ്ങള്‍ക്കുശേഷം പലപ്പോഴും കണ്ടുമുട്ടാനും സംസാരിക്കാനും കഴിഞ്ഞിട്ടുണ്ട്. അപ്പോഴേക്കും അദ്ദേഹം മലബാറിലെ പ്രമുഖ രാഷ്ട്രീയനേതാവായി മാറിക്കഴിഞ്ഞിരുന്നു. ഈ പുസ്തകത്തിന് എന്റെ എല്ലാവിധ ഭാവുകങ്ങളും. – എം.ടി. വാസുദേവന്‍ നായര്‍ ഒരു ഭരണകര്‍ത്താവിന് എങ്ങനെ സാധാരണക്കാരനാവാമെന്നും ഒരു സാധാരണക്കാരന് എ�... See more
ഞാന്‍ ഇമ്പിച്ചി ബാവയെ കാണുന്നത് കുമരനല്ലൂര്‍ സ്കൂളില്‍ പഠിക്കുന്ന കാലത്താണ്. സ്കൂളില്‍നിന്ന് സീലു വെച്ച ശീട്ട് കൊണ്ടുപോയി മണ്ണെണ്ണ വാങ്ങി വരുമ്പോള്‍ ഒരാള്‍ നിരത്തുവക്കില്‍ നിന്ന് പ്രസംഗിക്കുന്നു. അദ്ദേഹം എന്നെ ചൂണ്ടിക്കാട്ടി അന്നത്തെ മണ്ണെണ്ണയുടെ ക്ഷാമത്തെപ്പറ്റി പറഞ്ഞു. പിന്നീട് വര്‍ഷങ്ങള്‍ക്കുശേഷം പലപ്പോഴും കണ്ടുമുട്ടാനും സംസാരിക്കാനും കഴിഞ്ഞിട്ടുണ്ട്. അപ്പോഴേക്കും അദ്ദേഹം മലബാറിലെ പ്രമുഖ രാഷ്ട്രീയനേതാവായി മാറിക്കഴിഞ്ഞിരുന്നു. ഈ പുസ്തകത്തിന് എന്റെ എല്ലാവിധ ഭാവുകങ്ങളും. – എം.ടി. വാസുദേവന്‍ നായര്‍ ഒരു ഭരണകര്‍ത്താവിന് എങ്ങനെ സാധാരണക്കാരനാവാമെന്നും ഒരു സാധാരണക്കാരന് എങ്ങനെ നല്ല ഭരണകര്ത്താവാകാമെന്നുമുഉള്ളതിന് ഏറ്റവും നല്ല ഉദാഹരണമാണ് ഇമ്പിച്ചി ബാവ. നിയമം തടസ്സം നിന്നിടത്തെല്ലാം അദ്ദേഹത്തിന്റെ പ്രായോഗികബുദ്ധി വിജയിച്ചു. ഇമ്പിച്ചി ബാവയുടെ ഒരു ജീവചരിത്രഗ്രന്ഥം പുറത്തുവന്നതില്‍ കേരളീയര്‍ സന്തോഷിക്കും. മലയാളത്തിലെ മനോഹരമായ പുസ്തകങ്ങളില്‍ ഒന്നാണിതെന്നു പറയാം. – തോമസ് ജേക്കബ് കമ്യൂണിസ്റ്റ് നേതാവും മുന്‍മന്ത്രിയുമായ ഇ.കെ. ഇമ്പിച്ചി ബാവയുടെ ജീവചരിത്രം