തലമുറമാറ്റം ബഹുവിധമാനങ്ങളുള്ള പ്രതിഭാസമാണ്!
വീടുകളും തൊഴിലിടങ്ങളും സാങ്കേതികവിദ്യകളും ഉപകരണങ്ങളും സൗന്ദര്യസങ്കൽപങ്ങളും വേഷങ്ങളും ജനാധിപത്യബോധവും രാഷ്ട്രീയ പ്രവർത്തനങ്ങളും എല്ലാമെല്ലാം ഈ പ്രതിഭാസത്തിന്റെ അലയിൽ ആടിയുലയുന്നു. പുതിയ കാലത്ത്, പുത്തൻ സൗന്ദര്യസങ്കൽപങ്ങൾ രൂപപ്പെടുമ്പോൾ പുതുസുന്ദരികളും സുന്ദരന്മാരും ആവിർഭവിക്കുന്നു. അവരുടെ സമത്വസങ്കൽപത്തിനു മുമ്പിൽ പ്രായഭേദങ്ങളും ലിംഗഭേദങ്ങളും അപ്രസക്തമാകുന്നു. അവർ "മില്ലെനിയം സുന്ദരർ" ആണ്.
തനിക്ക് അനുഭവവേദ്യമായ കോർപറേറ്റ് ജീവിതത്തിൽനിന്നും രാഷ്ട്രീയജീവിതത്തിൽനിന്നും ഗ്രാമീണജീവിതത്തിൽനിന്നും സൂക്ഷ്മമായി നിരീക്ഷിച്ചെ�... See more
തലമുറമാറ്റം ബഹുവിധമാനങ്ങളുള്ള പ്രതിഭാസമാണ്!
വീടുകളും തൊഴിലിടങ്ങളും സാങ്കേതികവിദ്യകളും ഉപകരണങ്ങളും സൗന്ദര്യസങ്കൽപങ്ങളും വേഷങ്ങളും ജനാധിപത്യബോധവും രാഷ്ട്രീയ പ്രവർത്തനങ്ങളും എല്ലാമെല്ലാം ഈ പ്രതിഭാസത്തിന്റെ അലയിൽ ആടിയുലയുന്നു. പുതിയ കാലത്ത്, പുത്തൻ സൗന്ദര്യസങ്കൽപങ്ങൾ രൂപപ്പെടുമ്പോൾ പുതുസുന്ദരികളും സുന്ദരന്മാരും ആവിർഭവിക്കുന്നു. അവരുടെ സമത്വസങ്കൽപത്തിനു മുമ്പിൽ പ്രായഭേദങ്ങളും ലിംഗഭേദങ്ങളും അപ്രസക്തമാകുന്നു. അവർ "മില്ലെനിയം സുന്ദരർ" ആണ്.
തനിക്ക് അനുഭവവേദ്യമായ കോർപറേറ്റ് ജീവിതത്തിൽനിന്നും രാഷ്ട്രീയജീവിതത്തിൽനിന്നും ഗ്രാമീണജീവിതത്തിൽനിന്നും സൂക്ഷ്മമായി നിരീക്ഷിച്ചെടുത്തിട്ടുള്ള ഏടുകൾ സത്യസന്ധതയോടെ ഭാവനാത്മകമായി സ്വതസിദ്ധമായ ശൈലിയിൽ സതി ആവിഷ്ക്കരിച്ചിരിക്കുന്നു.
വൈശാഖന് മാഷ് പറയുന്നു - ചെറുകഥയുടെ മർമ്മം തനിയ്ക്ക് അറിയാമെന്ന് ഈ കഥകളിലൂടെ സതീഷ് സാക്ഷ്യപ്പെടുത്തുന്നു എന്ന് സന്തോഷത്തോടെ പറയട്ടെ. വൈവിധ്യമുള്ള പ്രമേയങ്ങൾ അവയ്ക്ക് അനുയോജ്യമായ ആഖ്യാനശൈലിയിൽ അവതരിപ്പിക്കുന്നതിൽ അതീവശ്രദ്ധ പുലർത്തിയിട്ടുണ്ട് കഥാകാരൻ. അതിവാചാലതയില്ല. ലളിതമായ ഭാഷ, ചടുലമായ ആഖ്യാനം. ഒരു സർഗ്ഗാത്മക സാഹിത്യരചനയ്ക്ക് അവശ്യം വേണ്ട ഗുണമാണ് വായനാസുഖം (Readability). സതീഷിന്റെ കഥകൾക്ക് ആ ഗുണം വേണ്ടത്രയുണ്ട് എന്നുതന്നെ പറയാം.
വ്യക്തിജീവിതങ്ങളെയും അവയുടെ സാമൂഹ്യപ്രതിഫലനങ്ങളെയും സൂക്ഷ്മമായി നിരീക്ഷിക്കുകയും വിശകലനം ചെയ്യുകയും സാധ്യമാക്കുന്നതിലൂടെ സൂക്ഷ്മരാഷ്ട്രീയം നല്ല രീതിയിൽ കഥകളിൽ വായിച്ചെടുക്കാം. പ്രമേയത്തിന് മിഴിവ് നൽകും വിധം ചില കഥകളിൽ തെളിയുന്ന ആക്ഷേപഹാസ്യവും നർമ്മവും ആസ്വാദ്യകരമായിരിക്കുന്നു.