കിളിമഞ്ജാരോ ബുക്സ്റ്റാളിലെ പുസ്തകവില്പനക്കാരനായി അയാള്‍ ജീവിതം ആരംഭിച്ചു. പുസ്തകങ്ങള്‍ മനുഷ്യരെപ്പിടിക്കുന്ന കെണിയാണെന്ന് വിശ്വസിച്ചിരുന്നതിനാല്‍ എന്നെങ്കിലുമൊരിക്കല്‍ അത് ഉപേക്ഷിച്ചുപോകണമെന്ന് അയാള്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ചിരഞ്ജീവിതത്തിന്റെയും നിര്‍ഭയത്വത്തിന്റെയും സ്വരൂപമായ കിളിമഞ്ജാരോ പര്‍വതത്തിന്റെ ശിഖരങ്ങളില്‍ തങ്ങിനില്ക്കുന്ന മഞ്ഞലകളെപ്പോലെ പുസ്തകങ്ങള്‍ക്കിടയില്‍നിന്ന് വേര്‍തിരിച്ചെടുത്ത ജീവിതങ്ങളില്‍ അയാള്‍ അലിഞ്ഞുചേര്‍ന്നു. ഞാനും ബുദ്ധനും ശേഷം രാജേന്ദ്രന് എടത്തുംകരയുടെ ഏറ്റവും പുതിയ നോവല്‍. Ltd