എന്റെ പഞ്ചാരഓറഞ്ച്മരം ഹോസെ മൗരോ ദേ വാസ്കോൺസെലോസ് വിവർത്തനം: വി എം ഗിരിജ റിയോ ഡി ജനീരയ്ക്ക് അടുത്തുള്ള ബൻഗു എന്ന ചെറു പട്ടണത്തിൽ ആണ് ഈ കഥ നടക്കുന്നത്. അഞ്ചു വയസ്സു കഴിഞ്ഞ സെസേയാണ് കഥാ നായകൻ. അവൻ കുഞ്ഞാണ്, ആരും പറയാതെ അക്ഷരമാല പഠിച്ച മിടുമിടുക്കൻ. അപാരമായ ഭാവനയുള്ള അവന്റെ കൂട്ടുകാരൻ സംസാരിക്കുന്ന ഒരു കൊച്ചു ഓറഞ്ചുമരമാണ് . കുസൃതിയും അലിവും ഒന്നിനൊന്നു മത്സരിക്കുന്ന സ്വഭാവ പ്രകൃതമാണ് സെസ്സെയുടെത് .അവൻ ഒരു സുഹൃത്തിനെ കണ്ടെത്തുന്നതോടുകൂടി അവന്റെ ജീവിതം മാറിമറിയുന്നു. രക്ഷിതാക്കൾ, മുതിർന്നവർ, അച്ഛനമ്മമാർ, അധ്യാപകർ എല്ലാം, സഹജമായ സ്നേഹം, അലിവ്, വാൽസല്യം ഒക്കെ നശിപ്പിച്ച്, സദാചാരം മാത്രം കണക�... See more
എന്റെ പഞ്ചാരഓറഞ്ച്മരം ഹോസെ മൗരോ ദേ വാസ്കോൺസെലോസ് വിവർത്തനം: വി എം ഗിരിജ റിയോ ഡി ജനീരയ്ക്ക് അടുത്തുള്ള ബൻഗു എന്ന ചെറു പട്ടണത്തിൽ ആണ് ഈ കഥ നടക്കുന്നത്. അഞ്ചു വയസ്സു കഴിഞ്ഞ സെസേയാണ് കഥാ നായകൻ. അവൻ കുഞ്ഞാണ്, ആരും പറയാതെ അക്ഷരമാല പഠിച്ച മിടുമിടുക്കൻ. അപാരമായ ഭാവനയുള്ള അവന്റെ കൂട്ടുകാരൻ സംസാരിക്കുന്ന ഒരു കൊച്ചു ഓറഞ്ചുമരമാണ് . കുസൃതിയും അലിവും ഒന്നിനൊന്നു മത്സരിക്കുന്ന സ്വഭാവ പ്രകൃതമാണ് സെസ്സെയുടെത് .അവൻ ഒരു സുഹൃത്തിനെ കണ്ടെത്തുന്നതോടുകൂടി അവന്റെ ജീവിതം മാറിമറിയുന്നു. രക്ഷിതാക്കൾ, മുതിർന്നവർ, അച്ഛനമ്മമാർ, അധ്യാപകർ എല്ലാം, സഹജമായ സ്നേഹം, അലിവ്, വാൽസല്യം ഒക്കെ നശിപ്പിച്ച്, സദാചാരം മാത്രം കണക്കിലെടുത്ത് വളർത്തുമ്പോൾ പിഞ്ചു പൈതങ്ങൾ അനുഭവിക്കുന്ന വേദന തീവ്രമാണ്. അതിലേക്കുള്ള ഒരു കണ്ണു തുറപ്പിക്കൽ കൂടിയാണീ പുസ്തകം. വളരെ വളരെ വഴികളും അടരുകളും കൊണ്ട് സമ്പന്നം. പിഞ്ചു കുഞ്ഞുങ്ങളുടെ ഹൃദയത്തിന്റെ സംവേദനത്തിന്റെ ആഴം അറിയാൻ ഓരോ മനുഷ്യനും/ത്തിയും വായിക്കേണ്ടതാണ് ഈ കൃതി എന്നു തോന്നുന്നു. 1968ൽ പ്രസിദ്ധീകരിച്ച പഞ്ചാരഓറഞ്ചുമരം ബ്രസീലിലെ ഏറ്റവും പ്രധാനപ്പെട്ട ക്ലാസ്സിക്കുകളിൽ ഒന്നാണ് . Malayalam Translation of My Sweet Orange Tree by José Mauro de Vasconcelos Ltd