നിങ്ങള്‍ക്ക് നിങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കണമെന്നുണ്ടോ?
നിങ്ങളുടെ കഴിവുകളുടേയും നൈപുണ്യങ്ങളുടേയും അന്തര്‍ലീനശക്തികളെ പരമാവധി ഉപയോഗിക്കണമെന്നുണ്ടോ?
എങ്കില്‍, നിങ്ങള്‍തീര്‍ച്ചയായും ഈ പുസ്തകം വായിച്ചിരിക്കണം!
നിന്നില്‍ത്തന്നെ വിശ്വസിക്കുക എന്ന ഈ പുസ്തകത്തിലൂടെ, ,മനുഷ്യന്റെ അന്തര്‍ലീനശക്തിയുടെ ഉപയോഗം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനത്തിന്റെ മുന്നണിയില്‍ നില്ക്കുന്ന വ്യക്തികളില്‍ ഒരാളായ ഡോ ജോസഫ് മര്‍ഫി, നിങ്ങളുടെ സ്വപ്നങ്ങളെ എങ്ങനെ യാഥാര്‍ത്ഥ്യമാക്കാമെന്നും അതുവഴി നിങ്ങളുടെ ജീവിതത്തില്‍ എങ്ങനെ വന്‍ വിജയംനേടാമെന്നും കാണിച്ചുതരുന്നു.
നമ്മില്‍ ഓരോരുത്തര�... See more

നമ്മില്‍ ഓരോരുത്തര്‍ക്കും ജന്മനാ തന്നെ അപാരമായ ശേഷികളുണ്ട്. ശരിയായ മാനസിക സമീപനത്തിലൂടെ നിങ്ങള്‍ക്ക് വിജയോന്മുഖമായി – നിങ്ങള്‍ക്ക് നിങ്ങളുടെ ബോധമനസ്സിനെ പ്രചോദിപ്പിക്കാന്‍ കഴിയുന്നു- നിങ്ങളുടെ ഉപബോധമനസ്സിനെയും ഊര്‍ജവത്താക്കുന്ന ആ യന്ത്രത്തെ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നു. അങ്ങനെ മാറിമാറി ഈ യന്ത്രമാണ് നിങ്ങളുടെ ആശകളേയും അഭിലാഷങ്ങളേയും അവയുടെ പരമമായ സാക്ഷാത്കാരത്തിലേക്ക് നയിക്കുന്ന പാതയിലൂടെയുളള നിങ്ങളുടെ സഞ്ചാരത്തെ ശരിയായ രീതിയില്‍ മുന്നോട്ടുപ്രവര്‍ത്തിപ്പിക്കുന്നത്.
വിവിധമേഖലകളിലുളളവര്‍ എങ്ങനെ നേട്ടങ്ങള്‍ കൊയ്യുന്നുവെന്നതിനെപ്പറ്റി നിങ്ങള്‍ ഈ പുസ്തകത്തിലൂടെ പഠിക്കുന്നു. തങ്ങളുടെ ഉപബോധമനസ്സിന്റെ ശരിയായ ‘ പ്രോഗ്രാമിംഗിലൂടെ’, കവികളും കലാകാരന്മാരും ബിസിനസ്സ് സംരംഭകരും ശാസ്ത്രപരമായ കണ്ടുപിടുത്തങ്ങള്‍ നടത്തുന്നവരുമെല്ലാം തങ്ങളുടെ സ്വപ്നങ്ങളേയും ആശയങ്ങളേയും ഉപയോഗിച്ച് ഫലപ്രദവും ലാഭകരവുമായ ലക്ഷ്യങ്ങള്‍ നേടുന്നതെങ്ങനെയെന്ന് നിങ്ങള്‍പഠിക്കുന്നു. ആ സങ്കേതങ്ങളെ നിങ്ങളുടെ ജീവിതത്തെ ധന്യമാക്കാനും അനായാസമായ രീതിയില്‍ എങ്ങനെ ഉപയോഗിക്കുന്നുവെന്നും നിങ്ങള്‍ പഠിക്കുന്നു.